ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കാൻ സാധ്യത: കെ.ടി.ആര്‍

APRIL 29, 2024, 1:43 PM

ഹൈദരാബാദ്: ഹൈദരാബാദിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) വർക്കിങ് പ്രസിഡന്‍റ് കെ.ടി. രാമറാവു (കെ.ടി.ആർ). ജൂണ്‍ രണ്ടിന് ശേഷം കേന്ദ്രം  ഹൈദരാബാദിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചേക്കുമെന്നാണ്  രാമറാവു പറയുന്നത്.

ബി.ആർ.എസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.2014 ജൂണ്‍ 2നാണ് തെലങ്കാന രൂപീകരിച്ചത്. ഹൈദരാബാദിനെ കേന്ദ്ര ഭരണ പ്രദേശമാക്കുമെന്ന് മുമ്ബ് ഊഹാപോഹങ്ങളുണ്ടായിരുന്നു. 

ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമത്തിന്‍റെ ഭാഗമായി 10 വർഷത്തേക്ക് ഹൈദരാബാദ് തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്‍റെയും പൊതു തലസ്ഥാനമാക്കുകയായിരുന്നു. 

vachakam
vachakam
vachakam

ഈ വർഷം ജൂണ്‍ രണ്ടിന് 10 വർഷത്തെ കാലയളവ് അവസാനിക്കുമെന്നും അതിനാല്‍ ഹൈദരാബാദിനെ കേന്ദ്ര ഭരണ പ്രദേശമായി കേന്ദ്രം പ്രഖ്യാപിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam