തിരുവനന്തപുരം: അടയ്ക്കാ വ്യാപാരത്തിന്റെ മറവില്‍ കോടികളുടെ ഹവാല ഇടപാടെന്ന് പരാതി.
അടയ്ക്ക വ്യാപാരികളുടെ ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്താണ് കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണ വിധേയര്‍ നടത്തിയത്. അടയ്ക്കാ വ്യാപാരികളുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കുന്നത്.
പൊന്നാനി സ്വദേശികളായ സഹോദരങ്ങളുടെ നേതൃത്വത്തിലാണ് ഇടപാടുകള്‍. മുഹമ്മദ് ജമീല്‍, അബ്ദുള്ള ജാസിം എന്നിവരാണ് മുഖ്യ ആസൂത്രകര്‍. ഇവര്‍ക്കെതിരെ മലപ്പുറത്തെ അടയ്ക്കാ വ്യാപാരികള്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.
രണ്ട് വര്‍ഷത്തിനിടെ 600 കോടി രൂപയുടെ ഹവാല ഇടപാടാണ് ഇരുവരും നടത്തിയത്. പരാതിക്കാരായ ആളുകളുടെ നാല് ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചുള്ള ഇടപാട് മാത്രമാണിത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ എസ്പിക്കാണ് അന്വേഷണ ചുമതല. കേന്ദ്ര ഏജന്‍സികള്‍ക്കും അടയ്ക്കാ വ്യാപാരികള്‍ പരാതി നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് പൊലീസിന്റെ അന്വേഷണത്തിലാണ് കേസിന്റെ തുടക്കം.
പ്രാഥമികമായ അന്വേഷണത്തില്‍ വ്യാപാരികളില്‍ ഒരാളുടെ അക്കൗണ്ടിലെത്തുന്ന പണം, ദുരൂഹമായ പണം ഇടപാട് നടത്തുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്നാണെന്ന് കണ്ടെത്തുകയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തപ്പോഴാണ് അടയ്ക്കാ വ്യാപാരികള്‍ തട്ടിപ്പിനിരയായത് മനസിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
