വയനാട് തുരങ്കത്തിൻറെ ഭാവി എന്താകും? 

JULY 22, 2026, 8:47 PM

കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തബാധിത മേഖലയിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും.

കള്ളാടി ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണത്തിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ അനുമതികള്‍, പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനായി നടത്തിയ പഠന റിപ്പോർട്ടുകൾ എന്നിവയും വിദഗ്ധ സംഘം പരിശോധിക്കും.

മണ്ണിടിച്ചിലിന്‍റെ കാരണം കണ്ടെത്താൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇന്ന് എത്തുന്നത്. തുരങ്ക പാത നിർമ്മാണവുമായി ബന്ധപ്പെട്ട സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നോ നിർമ്മാണം നടത്തിയത് എന്ന് പരിശോധിക്കും. 

vachakam
vachakam
vachakam

ജിയോളജിസ്റ്റുമാരും പരിസ്ഥിതി ശാസ്ത്രജ്‍ഞരും സർക്കാർ പ്രതിനിധികളും ഉൾപ്പെടുന്നതാണ് സംഘം. ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദേശം. ആനക്കാംപൊയിൽ കള്ളാടി തുരങ്കപാതാ പദ്ധതി തുടരണോ എന്ന കാര്യത്തിൽ വിദഗ്ദസമിതി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. നിലവിൽ തുരങ്കപാത നിർമ്മാണം നിർത്തിവെച്ചിരിക്കുകയാണ്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam