പത്തനംതിട്ട: പത്തനംതിട്ട കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ് ശശീന്ദ്രകുമാറിനെ സസ്പെന്റ് ചെയ്തു. സർക്കാർ നയത്തിനും ഉത്തരവുകൾക്കും വിരുദ്ധമായി പ്രവർത്തിച്ചെന്ന് കാട്ടിയാണ് നടപടി.
പഞ്ചായത്തിൻ്റെ ലൈസൻസ് ഉള്ള രണ്ടാളുകൾ കാട്ടുപന്നിയെ വെടിവെച്ചു കൊന്നപ്പോൾ റേഞ്ച് ഓഫീസർ കേസെടുത്തിരുന്നു.
മാനദണ്ഡങ്ങൾ പാലിക്കാതെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു എന്ന് മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിരുന്നു.
ശശീന്ദ്രകുമാർ സർക്കാർ ഉത്തരവുകളെ ധിക്കരിച്ചെന്ന് വനംവകുപ്പ് ആരോപിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
