ഫോമാ സെൻട്രൽ റീജിയൻ ആർ.വി.പി സ്ഥാനാർത്ഥി ജോഷി വള്ളിക്കളം

MAY 7, 2024, 9:16 PM

ഷിക്കാഗോ : ഷിക്കാഗോയിലെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുമുള്ള ജോഷി വള്ളിക്കളം ഫോമയുടെ 2024 -26ലേക്കുള്ള സെൻട്രൽ റീജിയൻ റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നു. ആഗസ്ത് മാസം 8 മുതൽ 11 വരെ പുന്റാ കാനായിൽ വച്ച് നടക്കുന്ന നാഷണൽ കൺവെൻഷനിൽ വച്ചാണ് ഇലക്ഷൻ നടക്കുന്നത്.
ഫോമാ സെന്റർ റീജിയന്റെ ആർ.വി.പി ആയി മത്സരിക്കുവാൻ മുമ്പോട്ടു വന്നിരിക്കുന്ന ജോഷി വള്ളിക്കളം വിവിധങ്ങളായ തലങ്ങളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിത്വമാണ്.

ഏതു പ്രതിസന്ധികളെയും മനോധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും തരണം ചെയ്ത് താൻ ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കാനുള്ള കഴിവാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. സംഘടനകളുടെ നിയമാവലിക്കുള്ളിൽ നിന്ന് കൊണ്ട് അതിനെ ശക്തമായി മുന്നോട്ടു നയിക്കുവാനുള്ള കഴിവ് പ്രത്യേകം എടുത്തു പറയേണ്ടതാണ്.

ജോഷി വള്ളിക്കളത്തിന്റെ സാമൂഹികപ്രവർത്തന മണ്ഡലങ്ങൾ വിവിധങ്ങളാണ്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രസിഡന്റായിരുന്നപ്പോൾ അസോസിയേഷന്റെ 50 -ാം വാർഷികം വളരെ ഗംഭീരമായി നടത്തുവാൻ സാധിച്ചു എന്നുള്ളത് ഒരു അഭിമാനമായി തന്നെ കരുതുന്നു.

vachakam
vachakam
vachakam

മലയാളികളുടെ രണ്ടു നാഷണൽ അസോസിയേഷനുകളായ ഫോമയുടെയും ഫൊകാനയുടെയും നേതാക്കളെ ഉൾപ്പെടുത്തി കൊണ്ട് ബ്രഹത്തായ രീതിയിൽ തന്നെ ഗോൾഡൻ ജൂബിലി ആഘോഷിച്ചത് അദ്ദേഹത്തിന്റെ ജനസമ്മതിയുടേയും സുഹൃത് ബന്ധത്തിന്റെയും ഒരു തെളിവാണ്. 1991ൽ ഷിക്കാഗോയിൽ എത്തിയ വർഷം തന്നെ ഷിക്കാഗോ മലയാളി അസോസിയേഷന്റെ സ്ഥിരാംഗത്വമെടുത്ത് 1992ൽ ജോയിന്റ് സെക്രട്ടറി, 1994ൽ ഇലക്ടിവ് ജോ. സെക്രട്ടറി, പല പ്രാവശ്യം ബോർഡ് മെമ്പർ, 2008ലും 2018ലും സെക്രട്ടറി, 2021 -23ൽ പ്രസിഡന്റ് എന്നീ നിലകളിൽ ഷിക്കാഗോ മലയാളി അസോസിയേഷനിൽ സ്തുത്യർഹമായ സേവനം ചെയ്തിട്ടുണ്ട്.

അത് പോലെ എസ്.ബി. അസംപ്ഷൻ അലുംനി ഷിക്കാഗോ ചാപ്റ്റർ ജോ. ട്രഷറർ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഷിക്കാഗോ) മുൻ സെക്രട്ടറി, സീറോ മലബാർ കാത്തലിക് കോൺഗ്രസ് മുൻ പ്രസിഡന്റ് എന്നീ വ്യത്യസ്തങ്ങളായ തലങ്ങളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എസ്.എം.സി.സി യുടെ പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ 450ലധികം വ്യക്തികൾക്ക് ഒ.സി.ഐ കാർഡ് ഡ്രൈവ് നടത്തി

സമൂഹത്തിലെ നാനാതുറയിലുള്ളവരുടെ മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായി.
 രാഷ്ട്രീയ ജീവിതവും സാമൂഹിക പ്രവർത്തനങ്ങളും ഹൈസ്‌കൂൾ തലം മുതൽ ആരംഭിച്ചതാണ്. കേരളത്തിലെ ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹൈസ്‌കൂൾ സ്‌കൂൾ ലീഡർ, ചങ്ങനാശ്ശേരി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, എസ്.ബി കോളേജ് യൂണിറ്റ് പ്രതിനിധി, എസ്.ബി. കോളേജ് വൈസ് ചെയർമാൻ എന്നീ നിലകളിലും കഴിവ് തെളിയിച്ച വ്യക്തിയാണ്.

vachakam
vachakam
vachakam

1991ൽ എസ്.ബി കോളേജ് ചെയർമാനായി വിജയിച്ചപ്പോൾ അത് കോളേജിന്റെ ചരിത്രത്തിലെ ഒരു ചരിത്രസംഭവമായിരുന്നു. എസ്.ബി കോളേജ് ഇലക്ഷനിൽ വിദ്യാർത്ഥി കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചിട്ട് അദ്ദേഹം 95% വോട്ടോടെ വിജയിച്ച് കോളേജ് യൂണിയൻ ചെയർമാനായത് തങ്കലിപികളിൽ രേഖപ്പെടുത്തിയ സംഭവമാണ്.
അങ്ങനെ സാമൂഹിക തലങ്ങളിൽ വ്യത്യസ്തങ്ങളായ സ്ഥാനങ്ങൾ വഹിച്ച് വളരെ പ്രവർത്തന പരിചയമുള്ള കർമ്മനിരതനായ വ്യക്തിത്വത്തിനുടമയായ ജോഷി വള്ളിക്കളം ഫോമയുടെ സെൻട്രൽ റീജിയൻ ആർ.വി.പി സ്ഥാനാർത്ഥിയായി മുന്നോട്ടു വരുന്നത് ഫോമയുടെ മുൻകാല പ്രവർത്തനങ്ങൾക്ക് എന്നും ഒരു മുതൽകൂട്ടായിരിക്കും എന്നുള്ളതിന് ഒരു സംശയവുമില്ല.

ജോഷി വള്ളിക്കളത്തിന്റെ സ്ഥാനാർത്ഥിത്വത്തെ ഫോമ സെൻട്രൽ റീജിയന്റെ ഇപ്പോഴത്തെ ആർ.വി.പി ടോമി ഇടത്തിൽ തന്റെ പൂർണ്ണ പിന്തുണയോടെ സ്വാഗതം ചെയ്തു. സെൻട്രൽ റീജിയണിലെ മറ്റു മെമ്പർ അസോസിയേഷനുകളും തങ്ങളുടെ പിന്തുണ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam