തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും വേഗത്തിലും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിനുവേണ്ടി, കേരള ഐടി മിഷനുമായി സഹകരിച്ച് കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം ഒരു കേന്ദ്രീകൃത കോൾ സെന്റർ (1950) സ്ഥാപിച്ചിട്ടുണ്ട്.
സുതാര്യവും, സമഗ്രവും, സാങ്കേതികവിദ്യാതിഷ്ഠിതവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിൻ്റെ ഭാഗമാണ് ഈ സംരംഭം.
വോട്ടർ രജിസ്ട്രേഷൻ, വോട്ടർ ഐഡി കാർഡിലെ തിരുത്തലുകൾ, പോളിംഗ് ബൂത്ത് വിവരങ്ങൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് അന്വേഷണങ്ങൾ എന്നിവയിൽ പൗരന്മാർക്ക് കോൾ സെൻ്റർവഴി സഹായം തേടാവുന്നതാണ്.
2025 ജൂൺ 1 മുതൽ, എല്ലാ ദിവസവും തിരഞ്ഞെടുപ്പ് വകുപ്പിലെ ഉദ്യോഗസ്ഥർ കോൾ സെന്റർ സന്ദർശിക്കുകയും കോൾ സെന്ററിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നേരിട്ട് നിരീക്ഷിക്കുകയും ചെയ്യുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ, ഐ എ എസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പറായാ 1950 ൽ ബന്ധപ്പെടാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്