പ്രതിഷേധം എങ്ങോട്ട്? സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടന്നില്ല

MAY 7, 2024, 10:49 AM

തിരുവനന്തപുരം: ഈ പ്രതിഷേധം എങ്ങോട്ടാണ് പോകുന്നത്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ മുടങ്ങി. 

ഡ്രൈവിംഗ് നേടി വിവിധ ആവശ്യങ്ങൾക്കായി കാത്തിരിക്കുന്ന നിരവധി പേരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 

പ്രതിഷേധം കാരണം തിരുവനന്തപുരത്ത് ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാനായില്ല. മുട്ടത്തറ ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ അപേക്ഷകര്‍ ആരും എത്തിയില്ല. എറണാകുളത്ത് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ ടെസ്റ്റുകള്‍ ബഹിഷ്‌കരിക്കുകയായിരുന്നു.

vachakam
vachakam
vachakam

കോഴിക്കോടും അപേക്ഷകര്‍ എത്താത്തതിനാല്‍ ടെസ്റ്റ് നടന്നില്ല. മുട്ടത്തറയില്‍ മൂന്ന് പേര്‍ ടെസ്റ്റിന് എത്തിയെങ്കിലും ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ലെന്ന് ഐഎന്‍ടിയുസി അറിയിച്ചു.

പൊലീസ് സംരക്ഷണയില്‍ ടെസ്റ്റ് നടത്താന്‍ ശ്രമിച്ചെങ്കിലും തടസ്സപ്പെടുകയായിരുന്നു. ടെസ്റ്റ് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സംയുക്ത സമരസമിതി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam