പുനലൂർ: സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവർഷ ബംമ്പർ ടിക്കറ്റ് വ്യാജമായി നിർമ്മിച്ച് വിറ്റ സിപിഐഎം നേതാവ് അറസ്റ്റിൽ.
വിറ്റ ടിക്കറ്റിൽ പലതും സമ്മാനാർഹമായതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. 680 ടിക്കറ്റാണ് ഏജൻസിയിൽ നിന്നും പ്രതി വാങ്ങിയത്. ഇതിന്റെ കളർ പ്രിന്റ് എടുത്തായിരുന്നു തട്ടിപ്പ്.
പുനലൂർ റ്റി ബി ജംഗ്‌നിൽ കുഴിയിൽ വീട്ടിൽ ബൈജുഖാൻ (38) ആണ് പിടിയിലായത്. സിപിഐഎം പുനലൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗമാണ്.
ഇയാളിൽ നിന്നും വാങ്ങിയ ടിക്കറ്റുകളിൽ സമ്മാനം അടിച്ചതോടെ ഉടമകൾ അടിമാലി, പാലക്കാട് ഭാഗത്തുള്ള ലോട്ടറി കടകളിലെത്തിച്ച് സമ്മാനം ആവശ്യപ്പെടുകയായിരുന്നു.
ടിക്കറ്റിൽ സംശയം തോന്നിയ കടക്കാർ പുനലൂരിലെ ഏജൻസിയുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്