പ്രവാചകൻ മുഹമ്മദ് നബിയുടെ 1501-ാമത് ജന്മദിനം ലോകമെങ്ങുമുള്ള വിശ്വാസികൾ ആചരിക്കുന്നു. നബി ജീവിതവും സന്ദേശവും ചരിത്രവും വിളംബരം ചെയ്യുന്ന വൈവിധ്യമാർന്ന പരിപാടികളാണ് വിവിധ സംഘടനകളുടെയും മഹല്ലുകളുടെയും മദ്രസകളുടെയും കൂട്ടായ്മയുടെയും കേരളത്തിലും നടക്കുന്നത്.
നബിദിനത്തെ വരവേൽക്കുന്നതിനായി പള്ളികളും മദ്രസകളും അലങ്കാര ലൈറ്റുകൾ കൊണ്ടും തോരണങ്ങളാലും വർണകടലാസുകളാലും അലങ്കരിച്ച് ഒരുങ്ങിക്കഴിഞ്ഞു.
രാവിലെ പള്ളികളിൽ പ്രഭാത മൗലിദ്, ഘോഷയാത്ര, അന്നദാനം, കുട്ടികളുടെ പ്രകർത്തനകലാ പരിപാടികൾ, പ്രഭാഷണങ്ങൾ, വൈജ്ഞാനിക മത്സരങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി നടക്കുന്നത്.
മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ മനുഷ്യനെ നവീകരിക്കുന്നതും സാമൂഹ്യ സുസ്ഥിതി സാധ്യമാക്കുന്നതുമാണെന്നും തിന്മകളെയും അധാർമിക പ്രവർത്തനങ്ങളെയും നേരിടാൻ പ്രവാചക അധ്യാപനങ്ങൾ മുറുകെ പിടിക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നബിദിന സന്ദേശത്തിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
