പേരാമ്പ്ര: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി
വെന്തുമരിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ ചെറുവണ്ണൂര്‍ കക്കറമുക്ക്
റോഡിലുണ്ടായ അപകടത്തില്‍ കക്കറമുക്ക് പൂവത്തുംചാലില്‍ സോനയാണ് (27)
മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായ സോനയെ ആശുപത്രിയിലെ ചെക്കപ്പിന് ശേഷം
വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ദാരുണ സംഭവം.
കാറോടിച്ചിരുന്ന
ഭര്‍ത്താവ് രജിന്‍ലാല്‍ (34) തീപിടിച്ചയുടനെ കാറില്‍ നിന്ന് പുറത്തിറങ്ങി.
പിന്‍സീറ്റില്‍ ഇരുന്നിരുന്ന സോനയെ കാറില്‍ നിന്ന് ഇറക്കാന്‍
ശ്രമിച്ചെങ്കിലും ഡോര്‍ ലോക്കായതിനാല്‍ സാധിച്ചില്ല. പൊള്ളലേറ്റ
രജിന്‍ലാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മൂന്ന്‌വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. വിദേശത്തായിരുന്ന രജിന്‍ലാല്‍ ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്.
പാലേരി കുയിമ്പില്‍പ്പാലം കല്ലിക്കണ്ടിമീത്തല്‍ ശ്രീനിവാസന്റെയും വസന്തയുടെയും മകളാണ് സോന. സഹോദരന്‍: സോനു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
