കണ്ണൂർ: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതിന് പിന്നാലെ എയർ ഇന്ത്യയുടെ വിശദീകരണം പുറത്ത്.
ജീവനക്കാരുടെ മിന്നൽ പണിമുടക്കിനേക്കുറിച്ച് രണ്ട് മണിക്കൂർ മുൻപ് മാത്രമാണ് അറിഞ്ഞതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.
മുന്നറിയിപ്പ് കൂടാതെ വിമാനം റദ്ദാക്കിയതിന്റെ പ്രതിഷേധം എയർ ഇന്ത്യയുടെ സമൂഹമാധ്യമ പേജുകളിൽ് യാത്രക്കാർ രേഖപ്പെടുത്തുന്നുണ്ട്.
കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധമുണ്ടായി, നൂറുകണക്കിന് യാത്രക്കാരാണ് സമരത്തിന് പിന്നാലെ കുടുങ്ങി. അതേസമയം യാത്ര പുനക്രമീകരിക്കുന്നതിനും ടിക്കറ്റ് തുക റീഫണ്ട് ചെയ്യാനും അവസരമുണ്ടാകുമെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.
കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി 12 സർവ്വീസുകളാണ് മുടങ്ങിയത്. വിമാനങ്ങൾ റദ്ദാക്കിയ വിവരം യാത്രക്കാരെ നേരത്തെ അറിയിക്കാതിരുന്നതിനാൽ സാധാരണ രീതിയിൽ യാത്ര പുറപ്പെടാനായി വിമാനത്താവളത്തിലെത്തിയ ആളുകൾ രൂക്ഷമായി പ്രതിഷേധിച്ചതോടെ വിമാനത്താവളത്തിൽ സംഘർഷ സമാന സാഹചര്യമാണുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്