തിരുവനന്തപുരം: സ്കൂൾ ബസ് കയറി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. നാലാം ക്ലാസ് വിദ്യാർത്ഥിയാണ് സ്കൂൾ ബസ് കയറി മരിച്ചത്.
കുട്ടിയുടെ ദേഹത്ത് സ്കൂൾ ബസിന്റെ പിന് ചക്രം കയറി ഇറങ്ങുകയായിരുന്നു. മടവൂർ ഗവ. എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്.
കുട്ടിയെ വീട്ടിൽ ഇറക്കി തിരികെ പോകും വഴിയായിരുന്നു അപകടം. വീടിനടുത്തെ ഇടവഴിയിൽ ബസിറങ്ങി നടക്കുന്നതിടെ കാലുവഴുതി കുട്ടി വീഴുകയായിരുന്നു.
ബസ്സിന്റെ പിൻഭാഗത്തെ ചക്രമാണ് കുട്ടിയുടെ ദേഹത്ത് കയറി ഇറങ്ങിയത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തിരുവനന്തപുരം മടവൂരിലാണ് ദാരുണ സംഭവം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സോഷ്യലിസത്തിൽ കൂടുതൽ ഉറച്ചുനിൽക്കുന്നു: ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി
കുട്ടികളെ കടത്തിയ കേസിൽ പിടിയിലായ സെന്റ് ജോൺസ് ഡയറക്ടർക്ക് 18 മാസം ജയിൽ
ഗാർലൻഡിൽ മെയ് 2ന് 'സ്പ്രിംഗ് എക്സ്പോ 2026'; വിപുലമായ ഒരുക്കങ്ങളുമായി മലയാളി സമൂഹം
ഡാളസിൽ അക്ഷരമുറ്റമൊരുക്കി കേരള ലിറ്റററി സൊസൈറ്റി; 'സാഹിത്യവും സത്യവും' പ്രധാന ചർച്ചാവിഷയമായി