വീണ്ടും ഇരുട്ടടി; അരിയ്ക്ക് വില കൂട്ടി സപ്ലൈകോ

DECEMBER 3, 2024, 11:56 AM

തിരുവനന്തപുരം: ജയ അരിക്കും പച്ചരിക്കും സപ്ലൈകോ വില കൂട്ടിയതായി റിപ്പോർട്ട്. കുറുവ, മട്ട അരികളുടെ വില മൂന്നു മാസം മുമ്പു തന്നെ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ കിലോയ്ക്ക് 33 രൂപയാണ് ഇവയുടെ സബ്‌സിഡി വില. സബ്‌സിഡി ലഭിക്കുന്ന അരിക്ക് ഈ മാസം മൂന്നു രൂപ വീതമാണ് കൂട്ടിയത്. ഇതോടെ അരിയ്ക്ക് കിലോഗ്രാമിന് യഥാക്രമം 29, 33 രൂപയായി.

അതേസമയം വെളിച്ചെണ്ണ വില കുറച്ചിട്ടുണ്ട്. ലിറ്ററിന് 175 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് 8 രൂപയാണ് കുറച്ചത്. ജിഎസ്ടി കണക്കാക്കാതെയുള്ള നിരക്കാണ് ഇത്.

എന്നാൽ വന്‍പയറിന് നാലു രൂപയും ഈ മാസം കൂട്ടിയിട്ടുണ്ട്. ഇതോടെ വൻപയറിന് കിലോഗ്രാമിന് 79 രൂപയായി. ചെറുപയര്‍ (കിലോ) 90 രൂപ, ഉഴുന്ന് ( കിലോ) 95 രൂപ, വന്‍കടല-69 രൂപ, തുവര പരിപ്പ് 115 രൂപ, പഞ്ചസാര (കിലോ) 33 രൂപ എന്നിങ്ങനെയാണ് മറ്റ് സബ്‌സിഡി നിരക്ക്.

vachakam
vachakam
vachakam

വിപണി വിലയ്ക്ക് അനുസൃതമായി നിരക്കില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് സബ്‌സിഡി സാധനങ്ങളുടെ വില സപ്ലൈക്കോ പുതുക്കിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam