കൊച്ചി: തിരുവനന്തപുരം-ബംഗളൂരു റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും ബംഗളൂരുവിലേക്ക് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശബരി സ്‌പെഷ്യല്‍ ട്രെയിനിന് ഏറ്റുമാനൂര്‍ ഉള്‍പ്പെടെ 18 സ്റ്റോപ്പുകളാണ് ഉള്ളത്.
നവംബര്‍ 12 മുതല്‍ അടുത്ത ജനുവരി 29 വരെ ഇരുദിശകളിലേക്കുമായി 24 സര്‍വീസുകളാണ് പുതിയതായ പ്രഖ്യാപിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ ശബരി സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കുമ്പോള്‍ എറണാകുളം കഴിഞ്ഞാല്‍ കോട്ടയത്ത് മാത്രമായിരുന്നു സ്റ്റോപ്പ് അനുവദിച്ചിരുന്നത്. എന്നാല്‍ തിരുവനന്തപുരം-ബംഗളൂരു ശബരി സ്‌പെഷ്യല്‍ ട്രെയിനിന് ഏറ്റുമാനൂരിലും സ്റ്റോപ്പുണ്ട്. ശബരിമലയുടെ പ്രധാന ഇടത്താവളങ്ങളിലൊന്നാണ് ഏറ്റുമാനൂര്‍. ശബരിമലയിലേക്ക് പോകുന്ന ഭക്തര്‍ക്ക് ഏറ്റുമാനൂര്‍ ക്ഷേത്ര ദര്‍ശനം നടത്താനും ഇതിലൂടെ കഴിയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്