ശബരിമല സന്നിധാനത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

DECEMBER 12, 2024, 3:37 AM

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. കണ്ണൂർ റൂറല്‍ ഡിസ്ട്രിക്റ്റ് ഹെഡ് ക്വാർട്ടേഴ്സിലെ സീനിയർ സി.പി.ഒ സത്യനാണ്(52) പരിക്കേറ്റത്.

ആക്രമണത്തില്‍ മറിഞ്ഞ് വീണതിനെ തുടർന്ന് തലയ്ക്ക് പരിക്കേറ്റ സത്യനെ സന്നിധാനം സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തലയ്ക്ക് നാല് സ്റ്റിച്ചുകള്‍ ഇടേണ്ടിവന്ന സത്യനെ വിദഗ്ധ പരിശോധനയ്ക്കായി പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

vachakam
vachakam
vachakam

വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. സന്നിധാനത്തെ പൊലീസ് മെസ്സില്‍ നിന്നു ഭക്ഷണം കഴിച്ച്‌ ബാരക്കിലേക്ക് മടങ്ങും വഴി പിന്നില്‍ നിന്ന് പാഞ്ഞെത്തിയ പന്നി സത്യനെ കുത്തി വീഴ്ത്തുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam