പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് ഉണ്ടായ അപകടത്തിൽ അന്വേഷണത്തിന് നിർദേശം നൽകി ഗതാഗത മന്ത്രി. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികള്‍ക്കുനേരെയാണ് ലോറി ഇടിച്ചുകയറിയത്.
സംഭവത്തിൽ കര്‍ശനമായ നടപടിയെടുക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ട്. അമിത വേഗതയാണോ അപകട കാരണമെന്നും ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നുമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
ദേശീയപാതയിലെ പനയമ്പാടം മേഖലയിലെ റോഡ് അപകടമേഖലയാണെന്ന നാട്ടുകാരുടെ പരാതി മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിട്ടില്ല. അങ്ങനെ ലഭിച്ചിരുന്നെങ്കിൽ ബ്ലാക്ക് സ്പോട്ട് പരിഹരിക്കാനുള്ള നടപടിയെടുക്കുമായിരുന്നു.
ലോറികളിൽ സ്പീഡ് ഗവർണർ ഊരിയിടുന്ന രീതി തുടരുന്നുണ്ട്. ഇതിൽ ശക്തമായ നടപടി ഉണ്ടാകും. നേരത്തെ തീരുമാനിച്ചത് പോലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്