കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക് 

DECEMBER 12, 2024, 11:36 AM

കായംകുളം: കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് ബസിൽ യാത്ര ചെയ്തിരുന്ന ഇരുപത് യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ആരുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. 

കരുനാഗപള്ളി, വവ്വാക്കാവ്, മണപ്പള്ളി സ്വദേശികളായ രേഷ്മ (18), അദ്വൈത് (19), യാമിനി (29), സുരഭി (23), ആഷീന (18), സോമരാജൻ (69), ലീല (60), രമ്യ (36), അഖില (29), ഗംഗ (28), അഖില (26), ബിന്ദു (47), അശ്വതി (18), ധന്യ (41), കായംകുളം സ്വദേശി യോഹന്നാൻ (65) എന്നിവർക്കാണ് പരിക്കേറ്റത്. 

കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നും കായംകുളത്തെക്ക് വന്ന കെഎസ്ആർടിഎസ് ഓർഡിനറി ബസ് ദേശീയപാതയിൽ കൃഷ്ണപുരം ടെക്സ്മോ ജങ്ഷനിൽ വെച്ച് നാഷണൽ ഹൈവേയുടെ പണിയുമായി ബന്ധപ്പെട്ടു വെച്ചിരുന്ന ഡിവൈഡറിൽ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 

vachakam
vachakam
vachakam

ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന യാത്രക്കാർ താഴെ വീണ് സിറ്റീലും കമ്പിയിലും തട്ടി തലക്ക് പരിക്ക് പറ്റുകയും, ചിലരുടെ പല്ലുകൾ ഒടിയുകയും ചെയ്തു. വണ്ടിയുടെ മുൻവശം തകർന്നിട്ടുമുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam