കോഴിക്കോട്: കൊടുവള്ളിയിലെ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അഞ്ച് പേര്‍ പിടിയില്‍. രമേശ്, വിപിന്‍, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ജ്വല്ലറി ഉടമയില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം കവര്‍ന്ന കേസിലാണ് അറസ്റ്റ്.
തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. 1.3 കിലോ സ്വര്‍ണം പ്രതികളില്‍ നിന്ന് കണ്ടെടുത്തു. ബുധനാഴ്ച രാത്രി പത്തോടെ കൊടുവള്ളി-ഓമശേരി റോഡില്‍ മുത്തമ്പലത്തുവെച്ചാണ് കടയടച്ച് വീട്ടില്‍ പോകുകയായിരുന്ന മുത്തമ്പലം കാവില്‍ 'ദീപ'ത്തില്‍ ബൈജുവില്‍നിന്ന് കാറിലെത്തിയ സംഘം സ്വര്‍ണം കവര്‍ന്നത്. സ്‌കൂട്ടറില്‍ സഞ്ചരിച്ച ബൈജുവിനെ കാറില്‍ വന്ന സംഘം ഇടിച്ചിടുകയായിരുന്നു. കാര്‍ നിര്‍ത്തി മൂന്നുപേര്‍ ഇറങ്ങിവന്ന് സ്‌കൂട്ടറില്‍ വെച്ചിരുന്ന ബാഗെടുത്ത് പോവാനൊരുങ്ങുന്നതിനിടെ ബാഗ് പിടിച്ചുവാങ്ങാന്‍ ശ്രമം നടത്തിയെങ്കിലും ബൈജുവിനെ തള്ളിയിട്ട് സംഘം കടന്നുകളയുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്