തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ നടപടിയിൽ വ്യവസായവകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരേ കേസെടുക്കാൻ പോലീസിന് നിയമോപദേശം.
വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയ വിവാദമുയർന്നപ്പോൾ തന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിശദീകരണം.
പോലീസ് നടത്തിയ അന്വേഷണത്തിലും ഫൊറൻസിക് പരിശോധനയിലും ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.
മതപരമായ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചതിന് കേസെടുക്കാമെന്നാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്ക് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നൽകിയിട്ടുള്ള നിയമോപദേശം.
പോലീസ് രേഖകൾ മുഴുവൻ പരിശോധിക്കാതെയാണ് ഇപ്പോഴത്തെ നിയമോപദേശമെന്ന നിലപാടിലാണ് പോലീസ്. കൂടുതൽ വ്യക്തതവരുത്തി കേസെടുത്ത് അന്വേഷണത്തിലേക്കു കടക്കാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് വീണ്ടും നിയമോപദേശം തേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്