തിരുവനന്തപുരം: പാലക്കാട് പോളിങ് ശതമാനത്തിൽ കുറവ് വന്നത് യുഡിഎഫ് വിജയത്തെ ബാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പോളിങ് കുറഞ്ഞിരുന്നു. പോളിങ് ശതമാനം കുറയുന്നത് സുഖകരമായി തോന്നുന്നില്ലെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിയിൽ ആരും സംഘർഷം പ്രതീക്ഷിക്കേണ്ട. തെറ്റുതിരുത്തി വന്ന സന്ദീപ് വാര്യരെ രണ്ടാം പൗരനായി തങ്ങൾ കാണില്ലെന്നും പാർട്ടിയിൽ സ്പർദ്ധ ഉണ്ടാക്കുന്ന കാര്യം ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകില്ലായെന്നും അദ്ദേഹം കൂട്ടിചേർത്തു.
സീ പ്ലെയിനെ എതിർക്കില്ല. അത് കോൺഗ്രസിന്റെ കുട്ടിയാണ്. അന്ന് ചില മത്സ്യത്തൊഴിലാളികൾ വടിയും ആയി വന്നിരുന്നു. അവരുടെ അഭിപ്രായം അറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്