ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

MAY 7, 2024, 2:14 PM

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് .12 ജില്ലകളില്‍ ഉയര്‍ന്ന താപനിലയ്ക്കുള്ള യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. നാളെ മുതൽ സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ നിയന്ത്രണങ്ങള്‍ നാളെ രാത്രി വരെ തുടരും. പ്രഫഷനല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല.

vachakam
vachakam
vachakam

ഓണ്‍ലൈന്‍ ക്ലാസുകള്‍ അനുവദിച്ചിട്ടുണ്ട്. കായിക പരിപാടികള്‍, പരേഡുകള്‍, തുറസായ സ്ഥലത്തെ ജോലി എന്നിവ രാവിലെ പതിനൊന്നിനും ഉച്ചയ്ക്ക് മൂന്നിനുമിടയില്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്. മറ്റ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ടെങ്കിലും പാലക്കാട് ജില്ലയിലെ ചൂടിന്റെ തീവ്രത നാല്‍പ്പത് ഡിഗ്രിക്ക് മുകളില്‍ തുടരുന്നുവെന്നാണ് വിലയിരുത്തല്‍. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam