ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ് പാലക്കാട് ക്യാമറാമാന്  ദാരുണാന്ത്യം

MAY 8, 2024, 11:43 AM

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ മരിച്ചതായി റിപ്പോർട്ട്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി വത്താന്‍ വീട്ടില്‍ ഉണ്ണിയുടേയും ദേവിയുടേയും മകനായ എ വി മുകേഷ് (34) ആണ് മരിച്ചത്. ഇന്ന് രാവിലെ പാലക്കാട് കൊട്ടെക്കാട് വച്ച് റിപ്പോർട്ടിംഗിനിടെയായിരുന്നു മുകേഷിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

കാട്ടാനക്കൂട്ടം പൂഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം. ഇദ്ദേഹത്തെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിൽ സൂക്ഷിച്ചിരിക്കുകയാണ്. ദീർഘകാലമായി ഡൽഹിയിൽ ജോലി ചെയ്തിരുന്ന മുകേഷ് കഴിഞ്ഞ ഒരു വ‌ർഷമായി പാലക്കാട് ബ്യൂറോയിലാണ്. ഭാര്യ : ടിഷ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam