മാസപ്പടി കേസിലെ രഹസ്യരേഖകൾ എങ്ങനെ ഷോൺ ജോർജിന് കിട്ടുന്നുവെന്ന്  സിഎംആർഎൽ

MAY 7, 2024, 5:52 PM

ദില്ലി: മാസപ്പടി കേസിൽ   രഹസ്യരേഖകള്‍ എങ്ങനെയാണ് ഷോൺ ജോർജിന് കിട്ടുന്നത് എന്ന് സിഎംആർഎല്ലിന്‍റെ അഭിഭാഷകൻ. 

മാസപ്പടി കേസില്‍ എസ്എഫ്ഐഒ, ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഈ മാസം മുപ്പതിലേക്ക് മാറ്റി

 ദില്ലി ഹൈക്കോടതിയാണ് കേസ് 30ലേക്ക് മാറ്റിയത്.  ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുന്നതിനായാണ് മുപ്പതിലേക്ക് മാറ്റിയത്.

vachakam
vachakam
vachakam

ഹര്‍ജിയില്‍ ആദായനികുതി വകുപ്പിനടക്കം മറുപടി സമർപ്പിക്കാൻ പത്തു ദിവസം കൂടി കോടതി സമയം അനുവദിച്ചു. രഹസ്യരേഖകൾ ആണ് കേസിലുള്ളതെന്നും മറുപടി നല്‍കാൻ സമയം വേണമെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിക്കുകയായിരുന്നു. 

മാസപ്പടി കേസിൽ സിഎംആര്‍എല്‍ കമ്പനിക്കെതിരായ എസ്എഫ്ഐഒ, ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ട്രിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും ഇനി മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നുമാണ് സിഎംആർഎൽ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam