ക്രൈം നന്ദകുമാറിന്റെ പരാതിയിൽ  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും ഡിജിപിക്കും എതിരെ കേസ്

APRIL 20, 2024, 8:24 PM

കൊച്ചി:  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും ഡിജിപിക്കും എതിരെ കേസ്. ക്രൈം പത്രാധിപർ നന്ദകുമാറിന്റെ പരാതിയിലാണ്  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, അഗ്‌നി ശമന രക്ഷാസേന ഡി ജി പി കെ പത്മകുമാർ, ഔഷധി ചെയർ പേഴ്സണും മുൻ എം എൽ എയുമായ ശോഭന ജോർജ്ജ് എന്നിവർക്കെതിരെ മോഷണ കുറ്റം അടക്കമുളള കുറ്റങ്ങൾ ചുമത്തി കോടതി കേസ് എടുത്തത്.

ചീഫ് ജുഢീഷ്യൽ മജിസ്ട്രേറ്റ് ഷിബു ഡാനിയേലാണ് കേസ് എടുത്തത്. പ്രതികളോട് മേയ് 31 ന് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി സമൻസ് അയച്ചു. മോഷണ കുറ്റത്തിന് പുറമെ പ്രതികൾക്കെതിരെ അന്യായമായി തടങ്കലിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ,വ്യാജ തെളിവ് നൽകൽ, ഇലക്ട്രോണിക്സ് തെളിവുകൾ നശിപ്പിക്കൽ, അന്യായമായി അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങളാണ് കോടതി ചുമത്തിയിട്ടുളളത്. 

ശോഭന ജോർജ്ജിനെതിരെ വാർത്ത പ്രസിദ്ധീകരിക്കാതിരിക്കാൻ അഞ്ച് ലക്ഷം രൂപ നന്ദകുമാർ ആവശ്യപ്പെട്ടെന്നും പണം നൽകാത്തതിനാൽ വാർത്ത പ്രസിദ്ധീകരിച്ചെന്നും ആരോപിച്ച് ശോഭന ജോർജ്ജ്  പരാതി നൽകിയിരുന്നു.

vachakam
vachakam
vachakam

ഇതിന്റെ അടിസ്ഥാനത്തിൽ  മ്യൂസിയം പോലീസ് കേസ് എടുക്കുകയും കോഴിക്കോടുളള നന്ദകുമാറിന്റെ വീട്ടിൽ നിന്ന് 1999 ജൂൺ 30 ന് രാത്രി നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയും നന്ദകുമാറിന്റെ വീടും ഓഫീസും റെയ്ഡ് ചെയ്ത് രേഖകൾ എടുത്തു കൊണ്ട് പോയി എന്നുമാണ് കേസ്.

അന്നത്തെ മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശിയുടെ സ്വാധീനത്തിലാണ് അറസ്റ്റ് നടന്നതെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം.

ഇതിനു പ്രതികാരമായാണ് തന്നെ ഇരുവരും ചേർന്ന് അന്നത്തെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായ അരുൺ കുമാർ സിൻഹയെ കൊണ്ട് കേസ് എടുപ്പിച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായ കെ. പത്മ കുമാറിനെ കൊണ്ട് അറസ്റ്റ് ചെയ്ത് പീഢിപ്പിച്ചതെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam