കൊച്ചി: അപകീര്‍ത്തിക്കേസില്‍ നടൻ ദിലീപ് തലശ്ശേരി കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന തലശ്ശേരി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ .
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തിയറ്ററുടമയും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ ബുധനാഴ്‌ച ഹാജരാകണമെന്ന ഉത്തരവാണ് ജസ്‌റ്റിസ് പി.ജി. അജിത്‌കുമാര്‍ ഒരുമാസത്തേക്ക് സ്‌റ്റേ ചെയ്‌തത്.
നടി ആക്രമണക്കേസില്‍ തന്റെ അറസ്‌റ്റിന് പിന്നില്‍ ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയുണ്ടെന്ന് ദിലീപ് നേരത്തേ ഹൈകോടതിയില്‍ നല്‍കിയ ജാമ്യഹരജിയില്‍ പറഞ്ഞിരുന്നു.
ദിലീപിന്റെ ആരോപണം അപകീര്‍ത്തിയുണ്ടാക്കിയെന്ന് കാട്ടി ബഷീര്‍ അയച്ച വക്കീല്‍ നോട്ടീസിന് മറുപടി ലഭിക്കാതെവന്നതോടെ തലശ്ശേരി കോടതിയില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. മാധ്യമങ്ങളിലൂടെ ദിലീപ് തനിക്കെതിരെ പ്രചാരണം നടത്തിയെന്നായിരുന്നു ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്