പാലക്കാട്: പാലക്കാട്ടെ കള്ളപ്പണ പരിശോധനയിൽ സിപിഎം നൽകിയ പരാതിയിൽ പ്രത്യേകം കേസെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. നിലവിൽ കെപിഎം ഹോട്ടൽ മാനേജരുടെ പരാതിയിൽ എടുത്ത കേസിനൊപ്പം സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു നൽകിയ പരാതിയും അന്വേഷിക്കാനാണ് സാധ്യത എന്നാണ് ലഭിക്കുന്ന വിവരം. ജില്ലാ സെക്രട്ടറി അടക്കമുള്ളവരുടെ മൊഴി ഇതോടൊപ്പം രേഖപ്പെടുത്തും.
അതേസമയം ട്രോളി വിവാദം അനാവശ്യമാണെന്നും അതല്ല ചർച്ച ചെയ്യേണ്ടതെന്നും സംസ്ഥാന സമിതി അംഗം എൻഎൻ കൃഷ്ണദാസ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ കൂടുതൽ വിവാദമാക്കേണ്ട എന്നാണ് സിപിഎം തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്