കോട്ടയം: ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്.
സർക്കാരിന്റെ ഈ നീക്കം ജയിൽ മാനുവലിന് വിരുദ്ധമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കൊടും കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് ഇളവ് നൽകുക സാധ്യമല്ല.
ഓൾ ഇന്ത്യ സർവീസുള്ള ഡിജിപി എങ്ങനെയാണ് ഇത് ചെയ്യുന്നത്. ഹൈക്കോടതി വിധി ലംഘിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്.
പരോൾ നൽകിയത് തന്നെ നിയമ വിരുദ്ധമാണ്. സിപിഎമ്മിന്റെ തിരുത്തൽ ഇതാണെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിക്കേണ്ടെന്നും ജയിൽ നിയമം ലംഘിച്ചവർ കൂടിയാണ് പ്രതികളെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
നിയമത്തിനു മുകളിലൂടെ പറക്കാനാണ് സർക്കാർ ശ്രമം. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മോചിപ്പിക്കാനാണ് ശ്രമം. പ്രതികൾക്കെതിരെ മൊഴികൊടുത്ത 1200 കുടുംബങ്ങളേയും പ്രതിസന്ധിയിലാക്കുന്ന നടപടിയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്