ഡല്‍ഹി അസംബ്ലി സെക്രട്ടറിയെ പുറത്താക്കി ആഭ്യന്തര മന്ത്രാലയം

APRIL 20, 2024, 8:51 AM

ഡല്‍ഹി:  ഡല്‍ഹി നിയമസഭാ സെക്രട്ടറിയെ ആഭ്യന്തര മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. റാണി ഝാന്‍സി ഫ്‌ളൈഓവര്‍ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരിലാണ് നിയമസഭാ സെക്രട്ടറി രാജ് കുമാറിന് എതിരായ നടപടി. 

രാജ് കുമാര്‍ ലാന്റ് അക്യസിഷന്‍ കളക്ടറായിരിക്കെയായിരുന്നു പദ്ധതി നടപ്പാക്കിയത്. എന്നാല്‍, പഴയൊരു കേസില്‍ ആഭ്യന്തര മന്ത്രാലയം തനിക്കെതിരെ നടപടി എടുക്കും മുന്‍പ് തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് രാജ് കുമാര്‍ പ്രതികരിച്ചു. 

ഇപ്പോഴത്തെ നടപടിയെ കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. ഡല്‍ഹി ആന്‍ഡമാന്‍ നിക്കബാര്‍ ദ്വീപ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ് രാജ് കുമാര്‍.

vachakam
vachakam
vachakam

724 കോടി രൂപ ചെലവിൽ നിർമ്മിച്ച വടക്കൻ ഡൽഹിയിലെ 1.8 കിലോമീറ്റർ റാണി ഝാൻസി മേൽപ്പാലം 2018-ൽ പൊതു ഉപയോഗത്തിനായി തുറന്നുകൊടുത്തു. അഴിമതി ആരോപണങ്ങളും ഭൂമി ഏറ്റെടുക്കൽ പ്രശ്‌നങ്ങളും കാരണം ഏകദേശം 20 വർഷത്തോളം നിർമ്മാണം വൈകിയിരുന്നു.

പാലവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പരിശോധിക്കാൻ 2022 നവംബറിൽ ലോക്പാൽ ബെഞ്ച് കേന്ദ്ര വിജിലൻസ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി (എന്‍സിസിഎസ്എ) 2023 സെപ്റ്റംബറില്‍ ഡല്‍ഹി നിയമസഭാ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam