'നടത്തിയത് ഹവാല അടക്കമുള്ള ഇടപാടുകൾ'; കെജ്‌രിവാളിനെതിരെ ശക്തമായ ആരോപണങ്ങളുമായി വീണ്ടും ഇഡി

MAY 7, 2024, 12:06 PM

കെജ്‌രിവാളിനെതിരെ ശക്തമായ ആരോപണങ്ങളുമായി വീണ്ടും ഇഡി രംഗത്ത്. ഭരണത്തിന്റെ മറവിൽ കെജ്‌രിവാൾ നടത്തിയത് ഹവാല അടക്കമുള്ള ഇടപാടുകളാണ് എന്ന ഗുരുതര ആരോപണം ആണ് ഇഡി മുന്നോട്ട് വയ്ക്കുന്നത്.

അതേസമയം അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളിൽ സംശയിച്ചിരുന്നില്ല. കെജ്‌രിവാളിനെ പ്രതിചേർത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഇഡി സുപ്രിം കോടതിയിൽ പറഞ്ഞു.

കേജരിവാളിന് എതിരായ മൊഴികളിൽ ഒരു വൈരുദ്ധ്യവും ഇല്ല എന്നും വൈരുദ്ധ്യം ഉണ്ടെന്നത് കെജ്‌രിവാളിന്റെ അസംബന്ധ പ്രചരണം ആണെന്നും ഇഡി പറയുന്നു. ലഭ്യമായ മൊഴി അനുസരിച്ച് ഈ അഴിമതി കെജരിവാളിന്റെ താല്പര്യമോ സാന്നിധ്യമോ ചിന്തയോ ഇല്ലെങ്കിൽ നടക്കുകയില്ലായിരുന്നു എന്ന് ബോധ്യപ്പെട്ടു. ഗോവയിലെ സപ്ത നക്ഷത്ര ഹോട്ടലിൽ കെജ്‌രിവാൾ ഹവാലാ ഇടപാടിന് നേതൃത്വം നൽകി എന്നും ഇഡി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam