ഹോട്ടല്‍ ജീവനക്കാരിയോട് മോശമായി പെരുമാറി; പാക് താരത്തിനെതിരെ നടപടി

MARCH 5, 2026, 4:42 AM

ടി20 ലോകകപ്പില്‍ നിന്ന് പുറത്തായതിനു പിന്നാലെ പാകിസ്ഥാനെതിരെ ആരോപണം. താമസിച്ച ഹോട്ടലിലെ വനിതാ സ്റ്റാഫിനോട് പാക് താരങ്ങളില്‍ ഒരാള്‍ മോശമായി പെരുമാറിയെന്നാണ് പരാതി. ശ്രീലങ്കയിലെ കാന്‍ഡി ഹോട്ടലിലെ ജീവനക്കാരിയോടാണ് മോശമായി പെരുമാറിയത്.

വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയ താരത്തിന് ടീം മാനേജ്‌മെന്റ് ഫൈന്‍ ഈടാക്കിയതായും വാര്‍ത്തകളുണ്ട്. സൂപ്പര്‍ എട്ട് മത്സരത്തിനു മുമ്പാണ് സംഭവമെന്നാണ് സൂചന. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. ടെലികോം ഏഷ്യ സ്‌പോര്‍ട്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഹോട്ടലിലെ ഹൗസ് കീപ്പിങ് സ്റ്റാഫിനോടാണ് താരം മോശമായി പെരുമാറിയത്. ഏത് താരത്തിനെതിരെയാണ് നടപടിയെടുത്തതെന്ന് പുറത്തുവന്നിട്ടില്ല. മോശമായി പെരുമാറിയ താരത്തോട് ജീവനക്കാരി ഒച്ചയെടുത്തെന്നും മറ്റുള്ളവർ ജീവനക്കാരിയുടെ സഹായത്തിന് എത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

vachakam
vachakam
vachakam

ഹോട്ടല്‍ ജീവനക്കാര്‍ താരത്തെ ചോദ്യം ചെയ്യുകയും ടീം മാനേജ്‌മെന്റിനെ വിവരം അറിയിക്കുകയും ചെയ്തു.താരത്തിനെതിരെ കർശന നടപടിയെടുക്കണമെന്ന് ഹോട്ടല്‍ അധികൃതര്‍ ആവശ്യപ്പെട്ടു. പാക് ടീം മാനേജര്‍ നവീദ് ചീമ താരത്തിനു വേണ്ടി ഹോട്ടല്‍ ജീവനക്കാരിയോട് മാപ്പ് ചോദിക്കുകയും താരത്തിന് പിഴ ചുമത്തുകയുമായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam