ദോഹ: ഖത്തറിലെ ഊര്‍ജ്ജ വ്യവസായ കേന്ദ്രമായ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഇറാന്റെ ശക്തമായ മിസൈല്‍ ആക്രമണം. ഊര്‍ജോല്‍പ്പാദന കേന്ദ്രമായ നഗരത്തില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായി ഖത്തര്‍ എണ്ണ ഭീമനായ ഖത്തര്‍ എനര്‍ജി റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യന്‍ ഊര്‍ജ കേന്ദ്രങ്ങള്‍ക്കക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ തടഞ്ഞെന്ന് സൗദി അറിയിച്ചു. റിയാദിലേക്ക് വിക്ഷേപിച്ച നാല് ബാലിസ്റ്റിക് മിസൈലുകളും രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള ഒരു ഗ്യാസ് പ്ലാന്റിന് നേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമവും തടഞ്ഞതായി സൗദി അറേബ്യ അറിയിച്ചു.
ഇറാന്റെ പാര്‍സ് പ്രകൃതിവാതക പാടത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഖത്തറിലെയും സൗദിയിലെയും ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയത്. തങ്ങളുടെ ഊര്‍ജ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ ഗള്‍ഫ് മേഖലയിലെ എല്ലാ ഊര്‍ജ പ്ലാന്റുകള്‍ക്കും നേരെ ആക്രമണം ഉണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തറിലേക്കും സൗദിയിലേക്കും ആക്രമണം ഉണ്ടായത്.
എണ്ണ-വാതക കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടതോടെ ആഗോള ഊര്‍ജ്ജ വിതരണത്തില്‍ വന്‍ തടസ്സം സൃഷ്ടിക്കപ്പെടുമെന്ന ആശങ്ക ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് വില ഏകദേശം 5% ഉയര്‍ന്ന് 108 ഡോളറിന് മുകളിലെത്തി. നാസ്ഡാക്കും ഡോയും അടക്കം സൂചികകള്‍ 1.5 ശതമാനത്തിലേറെ വീണു.
ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിനുശേഷം ഇറാന്‍ സര്‍ക്കാര്‍ തകര്‍ന്നെന്ന് യുഎസ് ഇന്റലിജന്‍സ് മേധാവി തുളസി ഗബ്ബാര്‍ഡ് യുഎസ് കോണ്‍ഗ്രസിനോട് പറഞ്ഞു. എന്നാല്‍ ടെഹ്റാനും അതിന്റെ നിഴല്‍ സംഘടനകളും ഇപ്പോഴും മിഡില്‍ ഈസ്റ്റിലെ യുഎസിന്റെയും സഖ്യകക്ഷികളുടെയും കേന്ദ്രങ്ങളെ ആക്രമിക്കാന്‍ പ്രാപ്തരാണെന്നും ഗബ്ബാര്‍ഡ് ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
