ടൊറന്റോ മലയാളി സമാജത്തിന്റെ 2026 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

FEBRUARY 12, 2026, 7:00 AM

ടൊറന്റോ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലുതും 1968 ൽ സ്ഥാപിതവുമായ ടൊറോന്റോ മലയാളി സമാജം അതിന്റെ 2026ലെ ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2026 ഫെബ്രുവരി 7ന് സമാജത്തിന്റെ ഈസ്റ്റ് സെന്ററിൽ വച്ച് നടന്നു. ജോസഫ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ട്രസ്റ്റി ബോർഡ് ചെയർമാൻ റോയി ജോർജ് പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. ജോസഫ് മാത്യു പ്രസിഡന്റായും സൻജീവ് എബ്രാഹം ചാക്കോ സെക്രട്ടറിയായുമുള്ള പുതിയ ഭരണ സമിതി ചുമതല ഏറ്റു.

മറ്റ് ഭാരവാഹികൾ: സണ്ണി ജോസഫ് (വൈസ് പ്രസിഡന്റ്), ബെറ്റ്‌സി ജോസഫ് (ജോയിന്റ് സെക്രട്ടറി), അഗസ്റ്റിൻ തോമസ് (ട്രഷറർ), റ്റോണി പുളിക്കൽ (ജോയിന്റ് ട്രഷറർ), സെബി ജോസഫ് (എന്റർടൈന്റ്‌മെന്റ് കൺവീനർ), സുബിൻ സ്‌കറിയ (ജോയ്ന്റ് എന്റർടൈന്റ്‌മെന്റ് കൺവീനർ), അജി മാത്യു (സ്‌പോട്‌സ് കൺവീനർ), സേതു വിദ്യാസാഗർ (പിആർഒ), ഉമ്മച്ചൻ മാത്യു (ഐടി അഡ്മിൻ), ഷീജ ജോസഫ്, ടോമി കോക്കാട്ട്, സിജു തടത്തിൽ വർക്കി, രാജു ഡേവിഡ് പൈനാടത്ത്, സന്തോഷ് ജേക്കബ്ബ്, ജിമ്മി വർഗ്ഗീസ്, ഡിറ്റോ ജോസ്, ഇസ്മയിൽ കുഴിച്ചാൽ (കമ്മിറ്റി അംഗങ്ങൾ), റോജി പുളിക്കൽ, സൈജു തോമസ് (ഇന്റേണൽ ഓഡിറ്റേഴ്‌സ്), ജോർജ് എം. ജോർജ് (എക്‌സ് ഒഫീഷ്യോ), സിജു മാത്യു (എക്‌സ് ഒഫീഷ്യോ).

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam