ഒട്ടാവ: 2018ലെ കാനഡ ലോക ജൂനിയർ ഹോക്കി ടീമിലെ അഞ്ച് മുൻ താരങ്ങൾ ലൈംഗിക പീഡനക്കേസിൽ കഴിഞ്ഞ വർഷം കുറ്റവിമുക്തരായെങ്കിലും, ഹോക്കി കാനഡയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി സ്വതന്ത്ര അപ്പീൽ ബോർഡ് കണ്ടെത്തി. ഇതേത്തുടർന്ന് നാല് താരങ്ങളുടെ സസ്പെൻഷൻ തുടരാൻ തീരുമാനമായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
മൈക്കൽ മക്ലിയോഡ്, അലക്സ് ഫോർമെൻറൺ, ഡിലൻ ഡ്യൂബ്, കാർട്ടർ ഹാർട്ട്, കാൽ ഫൂട്ട് എന്നിവരെയാണ് 2018ൽ ഹോട്ടൽ മുറിയിൽ ഒരു യുവതിയെ ലൈംഗികമായി ആക്രമിച്ചെന്ന കേസിൽ പ്രതികളാക്കിയത്. 2025 ജൂലൈയിൽ നടന്ന വിചാരണയിൽ അഞ്ചുപേരെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ഹോക്കി കാനഡയുടെ അപ്പീൽ ബോർഡിന്റെ ശുപാർശകൾ സംഘടന അംഗീകരിച്ചു. അലക്സ് ഫോർമെൻറണിന് ഉടൻ സസ്പെൻഷനിൽ നിന്ന് മോചനം ലഭിക്കും എന്നാണ് ലഭിക്കുന്ന വിവരം.
മറ്റ് താരങ്ങളുടെ വിലക്ക് തുടരുന്ന കാലയളവ്:
കാൽ ഫൂട്ട് — 2026 നവംബർ 10 വരെ
കാർട്ടർ ഹാർട്ട് — 2027 നവംബർ 10 വരെ
ഡിലൻ ഡ്യൂബ് — 2028 നവംബർ 10 വരെ
മൈക്കൽ മക്ലിയോഡ് — 2030 നവംബർ 10 വരെ
2018ലെ ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ട് കാനഡയിലെ ലണ്ടനിലെ ഒരു ഹോട്ടൽ മുറിയിലുണ്ടായ സംഭവമാണ് കേസിന് ആധാരം.
അതേസമയം, 2018ലെ ലോക ജൂനിയർ ടീമിലെ മറ്റ് താരങ്ങൾക്ക് ഹോക്കി കാനഡയുടെ അംഗീകാരമുള്ള പരിപാടികളിൽ പങ്കെടുക്കാൻ ഉടൻ അനുമതിയുണ്ട്. എന്നാൽ ദേശീയ ടീമിലേക്ക് പരിഗണിക്കുന്ന താരങ്ങൾക്ക് കർശനമായ പുതിയ പരിശോധനാ നടപടികൾ ബാധകമായിരിക്കുമെന്ന് ഹോക്കി കാനഡ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
