കാനഡ കൂട്ടക്കൊല: പ്രതി ആദ്യം കൊലപ്പെടുത്തിയത് അമ്മയെയും സഹോദരനെയും 

FEBRUARY 12, 2026, 2:26 AM

ഓട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ നടന്ന വെടിവെപ്പിൽ ഒൻപത് പേർ കൊല്ലപ്പെട്ട സംഭവത്തിൽ,  18 കാരിയായ ട്രാൻസ് വനിതയായ ജെസ്സി വാൻ റൂട്ട്സെലാർ ആണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ജെസ്സി ആദ്യം സ്വന്തം അമ്മയെയും സ്റ്റെപ്പ് ബ്രദറിനെയും വധിച്ചതിന് പിന്നാലെയാണ് മുൻപ് പഠിച്ചിരുന്ന സ്കൂളിൽ ആക്രമണം നടത്തിയതെന്നും  പൊലീസ് അറിയിച്ചു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കൂട്ടക്കൊലകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ സംഭവത്തിന് പിന്നിലെ പ്രേരണ ഇതുവരെ വ്യക്തമായിട്ടില്ല.

ചൊവ്വാഴ്ച നടന്ന ആക്രമണത്തിനുശേഷം, ബ്രിട്ടീഷ് കൊളംബിയയിലെ 2,400 ആളുകൾ മാത്രമുള്ള ദൂരപ്രദേശമായ ടംബർ റിഡ്ജിൽ പ്രതി സ്വയം വെടിവെച്ച് മരിച്ചതായും അധികൃതർ അറിയിച്ചു.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

vachakam
vachakam
vachakam

ബയോളജിക്കലായി പുരുഷനായി ജനിച്ച ട്രാൻസ്ജെൻഡർ യുവതിയാണ് റൂട്ട്‌സെലർ എന്ന് പോലീസ് കമാൻഡർ ഡ്വെയ്ൻ മക്ഡൊണാൾഡ് അറിയിച്ചു. പ്രതിക്ക് മുമ്പ് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നെങ്കിലും അത് കാലാവധി കഴിഞ്ഞിരുന്നു. 

ഇവരുടെ വീട്ടിൽ നിന്ന് തോക്കുകൾ നേരത്തെ പോലീസ് പിടിച്ചെടുത്തിരുന്നെങ്കിലും പിന്നീട് തിരികെ നൽകി.റൂട്ട്‌സെലറുടെ വീട്ടിൽ പോലീസ് ഒന്നിലധികം തവണ പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്.

ബ്രിട്ടീഷ് കൊളംബിയയിലെ പീസ് റീജിയണിലുള്ള ‘ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലാണ്’ (Tumbler Ridge Secondary School) ചൊവ്വാഴ്ച ഉച്ചയോടെ നാടിനെ നടുക്കിയ വെടിവെപ്പ് അരങ്ങേറിയത്. സ്കൂളിനുള്ളിൽ ആറ് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒരാൾ കൂടി മരിച്ചു.  സ്കൂളിന് സമീപമുള്ള ഒരു വീട്ടിൽ നിന്ന് മറ്റ് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ ആകെ മരണസംഖ്യ പത്തായി ഉയർന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam