ട്രംപിന്റെ ടീമിലേയ്ക്ക് വിവേക് രാമസ്വാമി എത്തുമോ?

NOVEMBER 6, 2024, 8:51 PM

2020 ല്‍ ജോ ബൈഡന്‍ തന്റെ വൈസ് പ്രസിഡന്റായി കമല ഹാരിസിനെ തിരഞ്ഞെടുത്തത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമായിരുന്നു. ഇന്ത്യയില്‍ വേരുകളുള്ള ഒരു വ്യക്തി അമേരിക്കയില്‍ ഇത്രയും ഉന്നതമായ പദവിയില്‍ എത്തുന്നത് ആദ്യമായിട്ടായിരുന്നു. ഇത്തവണ കമല പ്രസിഡന്റ് പദവിയിലേക്ക് കൂടി മത്സരിച്ചതോടെ ഒരു ഇന്ത്യന്‍ വംശജ ആദ്യമായി അമേരിക്കന്‍ പ്രസിഡന്റാകുമോയെന്നതായിരുന്നു ആകാംക്ഷ. തിരഞ്ഞെടുപ്പ് ഫലം വരികയും ട്രംപ് വിജയിക്കുകയും ആ ആകാംക്ഷ അവസാനിക്കുകയും ചെയ്തു.

ട്രംപിന്റെ ടീമില്‍ ആരൊക്കെ ഇടം പിടിക്കുമെന്ന ചര്‍ച്ചകളും ഇപ്പോള്‍ തന്നെ തുടങ്ങിയിട്ടുണ്ട്. ജെ ഡി വാന്‍സ് വൈസ് പ്രസിഡന്റാകുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. വിജയം ഉറപ്പിച്ചതിന് പിന്നാലെ ഫ്‌ളോറിഡയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. വൈസ് പ്രസിഡന്റ് പദവി ഇല്ലെങ്കിലും മറ്റൊരു ഇന്ത്യന്‍ വംശജന്‍ ട്രംപിന്റെ ക്യാബിനറ്റ് ടീമില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന.

അത് മറ്റാരുമല്ല, ട്രംപിന്റെ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള ഏക ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമിയാണ്. നേരത്തെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രൈമറിയില്‍ മത്സരിച്ച വ്യക്തിയാണ് കേരളത്തില്‍ വേരുകളുള്ള വിവേക് രാമസ്വാമി. പിന്നീട് മത്സരത്തില്‍ നിന്നും പിന്മാറിയ വിവേക് ട്രംപിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഒരു ഘട്ടത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും അദ്ദേഹത്തിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു.

വിവേക് രാമസ്വാമി വൈസ് പ്രസിഡന്റാകില്ലെന്ന് ട്രംപ് തന്നെ വ്യക്തമാക്കിയെങ്കിലും അദ്ദേഹത്തെ തന്റെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന സൂചന റിപ്ലബ്ബിക്കന്‍ സ്ഥാനാര്‍ത്ഥി നല്‍കിയിട്ടുണ്ട്. വിസ്‌കോണ്‍സിനില്‍ നടന്ന റാലിയിലായിരുന്നു ട്രംപ് വിവേക് രാമസ്വാമിയെ പ്രശംസിച്ചതും ഏതെങ്കിലും രൂപത്തില്‍ തന്റെ ടീമിന്റെ ഭാഗമാകുമെന്നും പറഞ്ഞത്.

അമേരിക്കയില്‍ ടെക് സംരംഭകനായ വിവേക് രാമസ്വാമിക്ക് 600 മില്യണിലധികം ഡോളറിന്റെ ആസ്തിയാണുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാലക്കാട് നിന്നും മാതാപിതാക്കള്‍ക്കൊപ്പം പാലക്കാട് നിന്നുമാണ് വിവേക് അമേരിക്കയിലേക്ക് കുടിയേറിയത്. തുടക്കത്തില്‍ ഓഹിയോയിലെ ജനറല്‍ ഇലക്ട്രോണിക് പ്ലാന്റില്‍ അടക്കം ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് സംരഭകനായി മാറുകയായിരുന്നു.

കുടിയേറ്റക്കാരായ ഇന്ത്യന്‍ മാതാപിതാക്കളുടെ മകനായി സിന്‍സിനാറ്റിയിലാണ് വിവേക് രാമസ്വാമി ജനിച്ചത്. ഹാര്‍വാര്‍ഡ് കോളേജില്‍ നിന്നും യേല്‍ ലോ സ്‌കൂളില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം 2014-ല്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോയിവന്റ് സയന്‍സസ് സ്ഥാപിച്ചു. 2021-ല്‍ റോയിവന്റ് സയന്‍സസില്‍ നിന്ന് വിരമിച്ച ശേഷം സ്‌ട്രൈവ് അസറ്റ് മാനേജ്മന്റ് എന്ന നിക്ഷേപ സ്ഥാപനത്തിന്റെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനും ആയി പ്രവര്‍ത്തിച്ചു. 2020 മുതല്‍, അദ്ദേഹം സ്റ്റേക്ക്ഹോള്‍ഡര്‍ തിയറി, ബിഗ് ടെക്കിനെയും ക്രിട്ടിക്കല്‍ റേസ് തിയറിയെയും എന്നിവക്കെതിരെ വിമര്‍ശനാത്മകമായി എഴുതുകയും സംസാരിക്കുകയും ചെയ്തു.

സെനറ്റര്‍ റോബ് പോര്‍ട്ട്മാന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം, അദ്ദേഹത്തിന്റെ പിന്‍ഗാമിയായി 2022-ലെ തിരഞ്ഞെടുപ്പില്‍ വിവേക് രാമസ്വാമി മത്സരിക്കുമെന്ന് മാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഒടുവില്‍ അദ്ദേഹം അത് നിരസിച്ചു. തുടര്‍ന്ന് 2023 ഫെബ്രുവരിയില്‍ 2024-ലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു.

ഒഹായോയിലെ സിന്‍സിനാറ്റിയിലെ ഒരു ഹിന്ദു കുടുംബത്തില്‍ 1985 ഓഗസ്റ്റ് 9-ന് ആണ് വിവേക് രാമസ്വാമി ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കേരളത്തിലെ പാലക്കാട് നിന്നും കുടിയേറിയവരാണ്. പിതാവ് വി ജി രാമസ്വാമി കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ബിരുദം നേടി, ജനറല്‍ ഇലക്ട്രിക്കില്‍ എഞ്ചിനീയറായും പേറ്റന്റ് അറ്റോര്‍ണിയായും ജോലി ചെയ്തു. അദ്ദേഹത്തിന്റെ അമ്മ, ഗീത രാമസ്വാമി മൈസൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ ഒരു വയോജന മനഃശാസ്ത്രജ്ഞയായിരുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam