മലയാളികള്‍ അടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പ്രവാസികള്‍ ഏറ്റവും അധികമുള്ള ഗള്‍ഫ് രാജ്യങ്ങളാണ് സൗദി അറേബ്യയും കുവൈറ്റും. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ രണ്ട് രാജ്യങ്ങളില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ പ്രവാസികളെ സംബന്ധിച്ച് അത്ര സുഖരകരമല്ല. ശക്തമായ സ്വദേശിവത്കരണ നീക്കങ്ങളുമായി മുന്നോട്ട് പോകുന്ന രാജ്യം വരും വര്‍ഷങ്ങളിലും ഇതേരീതി തുടരുമെന്നും അതുമൂലം നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുമെന്നാണ് പുതിയ പഠനവും വ്യക്തമാക്കുന്നത്.
സ്‌കില്‍ഡ്, സെമി-സ്‌കില്‍ഡ് തൊഴില്‍ മേഖലകളില്‍ തദ്ദേശീയരായ ജനങ്ങള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പ് വരുത്താനാണ് സൗദി അറേബ്യയും കുവൈറ്റും ശ്രമിക്കുന്നത്. താമസിയാതെ തന്നെ ഈ രണ്ട് രാജ്യങ്ങളും പ്രവാസികള്‍ കൈകാര്യം ചെയ്യുന്ന സ്‌കില്‍ഡ്, സെമി-സ്‌കില്‍ഡ് ജോലികളിലേക്ക് സ്വന്തം പൌരന്മാര്‍ക്ക് നിര്‍ബന്ധിത സംവരണം ഏര്‍പ്പെടുത്തുമെന്നും പഠനം വ്യക്തമാക്കുന്നു.
ഇന്ത്യയെ പോലുള്ള രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം സ്‌കില്‍ഡ്, സെമി-സ്‌കില്‍ഡ് തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നത് വലിയ തിരിച്ചടിയാകുമെന്നാണ് യഥാക്രമം നെതര്‍ലാന്‍ഡിലെ ഗ്രോനിംഗന്‍ സര്‍വകലാശാലയിലെ ഗ്രോനിംഗന്‍ ഗ്രോത്ത് ആന്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ ഫാക്കല്‍റ്റി അബ്ദുള്‍ എ എരുമ്പനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉയര്‍ന്ന നൈപുണ്യമുള്ള ജോലികളില്‍ പൂര്‍ണ്ണമായും സ്വന്തം പൗരന്മാരെ നിയമിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വന്നേക്കും. എന്നാല്‍ ഇത് അനിശ്ചിതമായി നീളുമെന്ന് വിലയിരുത്താനാകില്ല. തൊഴിലാളി ക്ഷാമം നേരിടുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ജി സി സി രാജ്യങ്ങളില്‍ ഇപ്പോഴും ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യ വര്‍ദ്ധിച്ച് വരുന്നുണ്ട്. ഈ സാഹര്യത്തില്‍ ജി സി സി രാജ്യങ്ങളിലേക്ക് ധാരാളം തൊഴിലാളികളെത്തുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് പുതിയ പഠനമെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള വേതനം സ്വദേശി തൊഴിലാളികളേക്കാള്‍ വളരെ കുറവാണെന്നും പഠനം കണ്ടെത്തിയിട്ടുണ്ട്. സ്വദേശികളേക്കാള്‍ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത പ്രകടിപ്പിക്കുന്നത് കുടിയേറ്റ തൊഴിലാളികളാണ്. വേതനവും ഉല്‍പ്പാദനക്ഷമതയും തമ്മിലുള്ള ഈ വ്യത്യാസം കുടിയേറ്റക്കാരും സ്വദേശികളും തമ്മില്‍ തൊഴില്‍ ചെലവില്‍ വലിയ വ്യത്യാസം വരുത്തുന്നു. ഈ സാഹചര്യത്തില്‍ സ്വദേശികളേക്കാള്‍ കുടിയേറ്റക്കാരെ നിയമിക്കാനാണ് തൊഴില്‍ ഉടമകള്‍ താല്‍പര്യപ്പെടുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
അതേസമയം തന്നെ മറ്റൊരു മോശം വാര്‍ത്ത യു എ ഇയില്‍ നിന്നും വരുന്നുണ്ട്. ഐടി അടക്കം 14 മേഖലകളില്‍ സ്വദേശി വത്കരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് യു എ ഇ. ഈ മേഖലകളില്‍ ഡിസംബര്‍ 31ന് മുന്‍പ് നിയമനം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മാനവവിഭവശേഷി മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1