പാകിസ്ഥാനിലെ ചാരസംഘടനയായ ഐഎസ്ഐയുടെ മുന്‍ മേധാവി ഫായിസ് ഹമീദിനെ സൈന്യം അറസ്റ്റ് ചെയ്ത് കോര്‍ട്ട് മാര്‍ഷലിന് തയ്യാറെടുക്കുകയാണ്. അദ്ദേഹത്തിന്റെ കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ ആരംഭിച്ചതായാണ് സൈന്യവുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാര്‍പ്പിട പദ്ധതിയുടെ ഓഫീസിലെ റെയ്ഡുമായി ബന്ധപ്പെട്ട കേസിലാണ് ഫായിസ് ഹമീദിനെ സൈന്യം അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു നടപടി.
ഒരു മുന്‍ ഇന്റലിജന്‍സ് മേധാവിക്കെതിരെയുള്ള കോര്‍ട്ട് മാര്‍ഷല്‍ നടപടി അപൂര്‍വമായ സംഭവ വികസമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സുപ്രീം കോടതി ഉത്തരവുകള്‍ പാലിച്ചുകൊണ്ടാണ് സൈന്യം കേസില്‍ വിശദമായ അന്വേഷണം നടത്തിയതെന്ന് പാക് സൈന്യം പറയുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ കോര്‍ട്ട് മാര്‍ഷല്‍ നടപടി ആരംഭിച്ചതായും കസ്റ്റഡിയില്‍ എടുത്തതായും പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് അറിയിച്ചു.
ഹമീദ് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അടുത്ത സഹായിയായിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഐഎസ്‌ഐയെ നയിക്കാന്‍ ഹമീദിനെ ആയിരുന്നു നിയോഗിച്ചത്. 2022 ല്‍ അവിശ്വാസ വോട്ടിലൂടെ ഖാനെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ഇത് സൈന്യം നടത്തിയതാണെന്ന് ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം പാക് സൈന്യം നിഷേധിച്ചിരുന്നു.
2022 ല്‍ രണ്ട് ഉന്നത സൈനിക പദവികളിലേക്കുള്ള പരിഗണനയ്ക്കായി ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കൈമാറിയ ആറ് മുതിര്‍ന്ന ജനറല്‍മാരുടെ പേരുകളില്‍ ഒന്ന് ഹമീദിന്റെത് ആയിരുന്നു. എന്നാല്‍ അദ്ദേഹം നേരത്തെ വിരമിക്കാന്‍ തീരുമാനിക്കുകയും രാജിക്കത്ത് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. നേരത്തെ ഫായിസ് ഹമീദിനെതിരായ ആരോപണങ്ങള്‍ സുപ്രീം കോടതി ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഹമീദിനെതിരായ ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്നും, അവഗണിക്കാന്‍ കഴിയാത്തതാണെന്നും പറഞ്ഞ പരമോന്നത കോടതി സര്‍ക്കാര്‍, സായുധ സേന, ഐഎസ്‌ഐ, പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ എന്നിവരുടെ പേര് ഇല്ലാതാക്കുമെന്നും നവംബറില്‍ പുറത്തുവിട്ട ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
കേസിന് ആസ്പദമായ സംഭവം
2017 മെയ് 12 ന് സമര്‍പ്പിച്ച പരാതി പ്രകാരം പാകിസ്ഥാന്‍ റേഞ്ചേഴ്സും ഐഎസ്‌ഐ ഉദ്യോഗസ്ഥരും ടോപ്പ് സിറ്റി എന്ന സ്വകാര്യ പാര്‍പ്പിട പദ്ധതിയുടെ ഓഫീസിലും ഉടമയായ മോയിസ് ഖാന്റെ വസതിയിലും റെയ്ഡ് നടത്തിയെന്നും തീവ്രവാദ കേസുമായി ബന്ധപ്പെട്ട് സ്വര്‍ണ്ണം, വജ്രാഭരണങ്ങള്‍, പണം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ പിടിച്ചെടുത്തതായും പാക് മാധ്യമം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥരായ ഇര്‍താസ ഹാറൂണ്‍, സര്‍ദാര്‍ നജാഫ്, വസീം താബിഷ്, സാഹിദ് മെഹമൂദ് മാലിക്, മുഹമ്മദ് മുനീര്‍ എന്നിവര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടെന്നാണ് ആരോപണം. തുടര്‍ന്ന് മുന്‍ ഐഎസ്‌ഐ തലവന്‍ കൂടി ഉള്‍പ്പെട്ട അധികാര ദുര്‍വിനിയോഗം സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഏപ്രിലില്‍ സൈന്യം ഒരു അന്വേഷണ സമിതി രൂപീകരിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1