രണ്ടാം തവണയും ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരത്തിലേറുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാകും നടപ്പാക്കുകയെന്നത് സംബന്ധിച്ച് ഉറ്റുനോക്കുകയാണ് ലോകം. രാജ്യത്തെ പിടിച്ചുകുലുക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ അടക്കം ട്രംപില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അതുപോലെ പോലെ പൊളിച്ചെഴുത്ത് ട്രംപ് തുടങ്ങിക്കഴിഞ്ഞു. എന്തൊക്കെ ചെയ്യുമെന്നതിന്റ ചെറിയൊരു ചിത്രം തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ തന്നെ ട്രംപും റിപബ്ലിക്കന്‍ പാര്‍ട്ടിയും വ്യക്തമാകിയിരുന്നു.
പ്രകടന പത്രികയിലെ 'അജണ്ട 47' ല്‍ ട്രംപ് നല്‍കിയ വാഗ്ദാനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
വിദ്യാഭ്യാസം
സ്‌കൂള്‍ പിന്‍സിപ്പിലിനെ തിരഞ്ഞെടുക്കാനുള്ള അധികാരം മാതാപിതാക്കള്‍ക്ക് നല്‍കുമെന്നതാണ് വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളിലൊന്ന്. അധ്യാപക കാലാവധി അവസാനിപ്പിക്കുക, 'ദേശസ്‌നേഹികളായ' അധ്യാപകര്‍ക്കായി ഒരു ക്രെഡന്‍ഷ്യല്‍ ബോഡി സൃഷ്ടിക്കുക, സ്‌കൂളുകളില്‍ പ്രാര്‍ത്ഥന പ്രോത്സാഹിപ്പിക്കുക, സ്‌കൂളിലെ പ്രശ്‌നക്കാരായ വിദ്യാര്‍ത്ഥികളെ പുറത്താക്കുക,സ്‌കൂള്‍ തിരഞ്ഞെടുപ്പ് നയങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സായുധരായ അധ്യാപകരെ പിന്തുണയ്ക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. കോളേജ് തലങ്ങളില്‍ അക്രഡിറ്റേഷന്‍ നിയമങ്ങളിലെ മാറ്റം, സൗജന്യ ഓണ്‍ലൈന്‍ അമേരിക്കന്‍ അക്കാദമി എന്നിവയാണ് വാഗ്ദാനം.
കാലാവസ്ഥ
പാരീസ് ഉടമ്പടിയില്‍ നിന്നും യുഎസന്റെ പിന്‍മാറ്റം. ജോ ബൈഡന്‍ ഭരണകുടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തള്ളിക്കളയും, ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ഇന്‍സെന്റീവ് നിര്‍ത്തലാക്കും,എണ്ണ, വാതക ഉല്‍പ്പാദനം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കും.
സമ്പദ് വ്യവസ്ഥ
യുഎസിന് മേല്‍ ചുമത്തുന്ന അതേ ഇറക്കുമതി തീരുവ ചുമത്തും. കോര്‍പ്പറേറ്റ് നികുതികള്‍ 21 ശതമാനത്തില്‍ നിന്ന് 15% ആയി കുറയ്ക്കും. വര്‍ക്കിംഗ് ക്ലാസിനിടയില്‍ നികുതിയിളവും നടപ്പാക്കും.
നീതി വകുപ്പ്
സര്‍ക്കാരിന്റെ നയങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന 10 യുഎസ് അറ്റോര്‍ണിമാരെ നിയമിക്കും. ഇടതുപക്ഷ ചായ്വുള്ള അറ്റോര്‍ണിമാര്‍ക്കെതിരെ അന്വേഷണം നടത്താനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും.
ശിക്ഷയും കുടിയേറ്റവും
ലോക്കല്‍ പോലീസ് നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഫെഡറല്‍ സേനയെ ഉപയോഗിച്ച് മയക്കുമരുന്ന് വ്യാപാരികള്‍ അടക്കമുള്ള സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അനധികൃത കുടിയേറ്റക്കാര്‍ക്ക് പൊതു ആനുകൂല്യങ്ങള്‍ തടയുക,യാത്രാനിരോധനം പുനഃസ്ഥാപിക്കുക, ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കും. കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും.
ആരോഗ്യ സംരക്ഷണം
അമേരിക്കന്‍ നിര്‍മ്മിത മരുന്നുകളും ഉപകരണങ്ങളും വാങ്ങുന്നതിന് ഫെഡറല്‍ ഏജന്‍സികള്‍ മുന്‍ഗണന നല്‍കണം. മരുന്ന് കമ്പനികള്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കുന്നതിനെക്കാള്‍ വിലക്കുറവില്‍ യുഎസില്‍ മരുന്നുകള്‍ വില്‍ക്കണം.
വിദേശനയം
ഉക്രെയിനിലേക്ക് അയച്ച ആയുധങ്ങള്‍ക്ക് യൂറോപ്പ് യുഎസിന് പണം തിരികെ നല്‍കുക, ചൈനയുടെ ഉടമസ്ഥതയില്‍ ഉള്ള അടിസ്ഥാന സൗകര്യങ്ങളില്‍ നിലപാട് കടുപ്പിക്കുക തുടങ്ങിയവയാണ് വിദേശനയത്തില്‍ ഉള്‍പ്പെടുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1