രാഷ്ട്രീയഹാസ്യത്തിന്റെ ഉസ്താദായിരുന്നു ആർട് ബുക് വാൾഡ് എന്ന് പ്രസിദ്ധമായി അറിയപ്പെട്ടിരുന്ന ആർതർ ബുക് വാൾഡ്. വാഷിങ്ടൺ പോസ്റ്റിൽ അദ്ദേഹം എഴുതിയിരുന്ന പ്രതിവാരപംക്തി ഇന്ത്യയിലെ ദ് ഹിന്ദു ഉൾപ്പെടെ അഞ്ഞൂറിലേറെ പത്രങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നു. ലോകത്തെ ഏറ്റവും ശക്തമായ രാജ്യത്ത് ഒരു വെടിയുണ്ടപോലും ഉതിർക്കാതെ അധികാരം കൈമാറുന്ന വിസ്മയകരമായ അവസ്ഥയെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുï്. പക്ഷേ അമേരിക്കൻ പ്രസിഡന്റുമാരും വെടിയുïയും തമ്മിൽ നല്ല ബന്ധമുണ്ട്. ഏബ്രഹാം ലിങ്കൺ മുതൽ ജോൺ എഫ് കെന്നഡി വരെ നാല് പ്രസിഡന്റുമാർ വെടിയുണ്ടയാൽ അധികാരത്തിൽനിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ആൻഡ്രു ജാക്‌സൺ മുതൽ റൊണാൾഡ് റെയ്ഗൻ വരെ വെടിയേറ്റിട്ടും ജീവൻ നിലനിർത്തി വൈറ്റ് ഹൗസിൽ കാലാവധി പൂർത്തിയാക്കിയവരുണ്ട്. റോബർട്ട് കെന്നഡി മുതൽ മാർട്ടിൻ ലൂഥർ കിങ് ജൂണിയർ വരെ വെടിയുïയാൽ മത്സരരംഗത്തുനിന്ന് ഒഴിവാക്കപ്പെട്ടവരുണ്ട്.
സ്വന്തം ശരീരത്തെ ഉരുമ്മിക്കടന്നുപോയ വെടിയുണ്ടയുടെ ആഘാതത്തിൽ എതിർസ്ഥാനാർത്ഥിയുടെ നിഷ്‌ക്രമണം ഉറപ്പാക്കിയ സ്ഥാനാർത്ഥിയാണ് ഡോണൾഡ് ട്രംപ്. അധികാരത്തിലിരിക്കുന്ന പ്രസിഡന്റിന് വീണ്ടും മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അത് പ്രകടിപ്പിച്ചാൽ മതി; നടന്നിരിക്കും. എന്നിട്ടും ജോ ബൈഡന് കളം വിടേണ്ടിവന്നു. അത്രയ്ക്ക് ശക്തമായിരുന്നു ട്രംപ് ചെവികൊണ്ട് തടുത്ത വെടിയുïയുടെ കരുത്ത്. റിപ്പബ്‌ളിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും തമ്മിലാണ് അമേരിക്കയിൽ മത്സരം. പേരിന്റെ അർത്ഥം നോക്കിയാൽ രണ്ടും ഒന്നുതന്നെ. ഇംഗ്‌ളണ്ടിലെ ജോർജ് രാജാവിനോട് വിയോജിച്ചും വിഘടിച്ചും അമേരിക്കൻ ഐക്യനാടുകൾ എന്ന രാഷ്ട്രം രൂപം കൊണ്ടത് മറ്റൊരു ജോർജിന്റെ നേതൃത്വത്തിലായിരുന്നു.
ഫിലാഡൽഫിയയിലെ കൺവെൻഷൻ ഹാളിനു പുറത്ത് ആകാംക്ഷമയോടെ കാത്തുനിന്ന ജനം ജോർജ് വാഷിംഗ്ടണെ രാജവോ ചക്രവർത്തിയോ ആയി പ്രഖ്യാപിക്കുന്നുവെന്ന വാർത്ത കേട്ടിരുന്നുവെങ്കിലും ആരവം മുഴക്കുമായിരുന്നു. പകരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രത്തലവനാകാനാണ് വാഷിങ്ടൺ ആഗ്രഹിച്ചത്. അതും പരിമിതമായ കാലത്തേക്ക്. അങ്ങനെയാണ് നവരാഷ്ട്രം റിപ്പബ്‌ളിക്കായത്. ഏറ്റവുമാദ്യം രൂപംകൊണ്ട് പാർട്ടി റിപ്പബ്‌ളിക്കൻ പാർട്ടി എന്നറിയപ്പെട്ടു.
അമേരിക്കയിലെ ഗ്രാൻഡ് ഓൾഡ് പാർട്ടിയാണത്. പക്ഷേ ഇന്ത്യയിൽ പൊതുവെ ആഭിമുഖ്യം ഡെമോക്രാറ്റിക് പാർട്ടിയോടാണ്. അമേരിക്കയിൽ എനിക്ക് വോട്ടുണ്ടെങ്കിൽ അത് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളതാണ്. ജോൺ എഫ് കെന്നഡി സ്ഥാനാർത്ഥിയായി വന്നപ്പോൾ മുതലുള്ള ആഭിമുഖ്യമാണത്. അന്ന് ഞാൻ ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്നു. ബറാക് ഒബാമയുടെ പ്രചാരണകാലത്ത് ഷിക്കഗോയിലെത്തിയ എനിക്ക് മലയാളികളുടെ യോഗത്തിൽ അദ്ദേഹത്തിനുവേണ്ടി വോട്ട് ചോദിക്കുന്നതിനുള്ള അവസരം കിട്ടി.
തിരഞ്ഞെടുപ്പുകളുടെ നാടാണ് അമേരിക്ക. പ്രത്യക്ഷമയോ പരോക്ഷമയോ ജനങ്ങളാണ് പദവികൾ വഹിക്കാനുള്ളവരെ കïെത്തുന്നത്. ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഇലക്ടറൽ കോളജാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. ജഡ്ജിമാരെ നിയമിക്കുന്നത് എക്‌സിക്യൂട്ടീവും നിയമനത്തിന് അംഗീകാരം നൽകുന്നത് ലെജിസ്‌ളേച്ചറുമാണ്. ഇന്ത്യയിലെപ്പോലെ ജഡ്ജിമാരെ ജഡ്ജിമാർ കണ്ടെത്തുന്ന കൊളീജിയം സമ്പ്രദായം അവിടെയില്ല. ജില്ലാ ജഡ്ജിയാകാൻ താത്പര്യമുള്ളയാൾ ജനങ്ങളിലേക്കിറങ്ങിച്ചെന്ന് വോട്ടു വാങ്ങി ജയിച്ചു വരണം.
ന്യൂയോർക്കിലെ മലയാളികൾ വൈകി നടത്തിയ ഓണഘോഷത്തിൽ പങ്കെടുക്കാൻ 2006ൽ ലിസമ്മയ്ക്കും എനിക്കും അവസരം കിട്ടി. ഹെംപ്‌സ്‌റ്റെഡ് ജില്ലാ കോടതി ജഡ്ജിയാകാൻ മത്സരിക്കുന്ന ജെയിൻ ഷ്രെങ്കൽ എന്ന സ്ത്രീ അവിടേയ്ക്കു കടന്നു വന്നു. എന്റെ ഭാര്യ ലിസമ്മയെ ഇന്ത്യയിലെ ജില്ലാ ജഡ്ജിയെന്ന നിലയിലും എന്നെ പാർലമെന്റംഗം എന്ന നിലയിലും പരിചയപ്പെടുത്തിയപ്പോൾ അവരുടെ താത്പര്യം വർദ്ധിച്ചു. ഞങ്ങൾ മുഖേന കുറച്ച് ഇന്ത്യൻ വോട്ട് സംഘടിപ്പിക്കമോ എന്നതായിരുന്നിരിക്കണം അവരുടെ താത്പര്യം. റിപ്പബ്‌ളിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്നു ഷ്രെങ്കൽ.
ടെക്‌സസിലെ ഹ്യൂസ്റ്റൻ ഫോർട്ട് ബെൻഡ് കൗണ്ടിയിലെ ജില്ലാ ജഡ്ജിയാണ് കാസർകോട് ബളാൽ സ്വദേശി സുരേന്ദ്രൻ കെ.പട്ടേൽ. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് സുരേന്ദ്രൻ ജയിച്ചത്. വധശിക്ഷ വിധിക്കാൻ അധികാരമുള്ള കോടതിയിലേക്കാണ് മേയറെ തിരഞ്ഞെടുക്കുന്നതുപോലെ ജനങ്ങൾ ജഡ്ജിയെ തിരഞ്ഞെടുക്കുന്നത്. കുറ്റവിചാരണയിൽപ്പോലും ശിക്ഷ ജഡ്ജിയും വിധി ജനങ്ങളും നൽകുന്നു. വിചാരണ നടക്കുമ്പോൾ പന്ത്രണ്ട് പേർ കേൾക്കാനുണ്ടാകും. ജനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരാണ് അവർ. അവരെ ജൂറി എന്നു വിളിക്കുന്നു. പ്രതി അപരാധിയണോ നിരപരാധിയണോ എന്ന് പറയേണ്ടത് ജൂറിയാണ്.
ആതൻസിലെ പ്രത്യക്ഷ ജനാധിപത്യത്തിന്റെ തിരുശേഷിപ്പുകളായി അമേരിക്കയിലെ പല രീതികളെയും വ്യാഖ്യാനിക്കാം. ജനങ്ങൾ നേരിട്ട് പങ്കെടുക്കുന്നതാണ് പ്രത്യക്ഷ ജനാധിപത്യം. അതൊന്നും നമുക്ക് പറ്റിയ പണിയല്ലാത്തതിനാൽ നമ്മൾ പ്രതിനിധികളെ തിരഞ്ഞെടുത്ത് അവരിലൂടെ ഭരണം നടത്തുന്നു. പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന ഇന്ത്യയിൽ പ്രസിഡന്റ് എന്ന രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുന്നത് എംപിമാരും എംഎൽഎമാരും ചേർന്നാണ്. ഇത്തരം കാര്യങ്ങൾക്ക് ജനങ്ങളെ ബുദ്ധിമുട്ടിക്കാറില്ല. പ്രസിഡൻഷ്യൽ ഭരണസമ്പ്രദായം നിലനിൽക്കുന്ന അമേരിക്കയിൽ ജനങ്ങൾ നേരിട്ട് പ്രസിഡന്റിനെ തിരഞ്ഞെടുക്കണം.
എത്ര പേർക്ക് ഹസ്തദാനം നൽകാൻ ഒരു സ്ഥാനാർത്ഥിക്ക് കഴിയുമെന്നത് വിജയിയാകുന്നതിനുള്ള മാനദണ്ഡങ്ങിൽ ഒന്നാണ്. ലോക ജനസംഖ്യയുടെ നാല് ശതമാനം മാത്രമാണ് അമേരിക്കയിലുള്ളത്. ജനസംഖ്യയിലും ജനാധിപത്യത്തിന്റെ വലിപ്പത്തിലും ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യം എന്ന് അമേരിക്ക സ്വയം വിശേഷിപ്പിക്കുന്നത് ജനാധിപത്യത്തിന്റെ മേന്മയെ അടിസ്ഥാനമാക്കിയല്ല, സൈന്യത്തിന്റെയും സമ്പത്തിന്റെയും കരുത്തിന്റെ അടിസ്ഥാനത്തിലാണ്.
സർവശക്തനായ ദൈവത്തെ ബൈബിൾ വിശേഷിപ്പിക്കുന്നത് സൈന്യങ്ങളുടെ കർത്താവെന്നാണ്. സൈന്യങ്ങളുടെ അധിപൻ ആരാണോ അവരായിരിക്കും സർവശക്തൻ. വി ദ് പീപ്പിൾ എന്ന അർത്ഥവത്തായ വാക്കുകളോടെയാണ് ഇന്ത്യയുടെ ഭരണഘടന ആരംഭിക്കുന്നത്. ജനതയുടെ പരമാധികാരത്തിന്റെ പ്രഖ്യാപനമാണത്. യുഎസ് ഭരണഘടനയിൽനിന്നാണ് ഈ ആശയവും വാക്കുകളും ഇന്ത്യയിലെ കോൺസ്റ്റിറ്റിയുവന്റ് അസംബ്‌ളി സ്വീകരിച്ചത്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ അസ്തിവാരം ഉറപ്പിച്ചിരിക്കുന്നത് അമേരിക്കൻ ജനാധിപത്യതത്ത്വങ്ങളിലാണ്. സാമ്രാജ്യത്വം ആരോപിക്കപ്പെടുകയും അതിന്റെ പേരിൽ ആക്ഷേപിക്കപ്പെടുകയും ചെയ്യുമ്പോഴും അമേരിക്ക ഒരു ജനാധിപത്യരാജ്യമാണ് എന്ന കാര്യം വിസ്മരിക്കാനാവില്ല. അമേരിക്കയിലെ ജനാധിപത്യം ശക്തമാണെങ്കിലും കൂടുതൽ പക്വതയാർജിച്ച ജനാധിപത്യം ഇന്ത്യയിലാണുള്ളത്. ഇന്ത്യയിലെപ്പോലെ ഭരണഘടനയും ജനാധിപത്യവും പ്രതിസന്ധിയിലാകുന്ന സന്ദർഭങ്ങൾ അമേരിക്കയിൽ കുറവായതുകൊണ്ട് അവരുടെ രാഷ്ട്രീയവിവേകം വെളിവാക്കപ്പെടുന്നത് നമ്മൾ അറിയാതെപോകുന്നതാകാം.
സെബാസ്റ്റ്യൻ പോൾ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1