അടുത്ത സൂര്യഗ്രഹണം ഇനി എന്ന്?

APRIL 10, 2024, 7:32 PM

ഏറെ ആകാംഷയോടെയാണ് ലോകം സൂര്യഗ്രഹണം ആസ്വദിച്ചത്. വടക്കേ അമേരിക്കയില്‍ ഉടനീളവും മെക്‌സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ എന്നിവിടങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളും അരനൂറ്റാണ്ടിന് ശേഷത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ചു. ചന്ദ്രനും സൂര്യനും ഭൂമിയും നേര്‍രേഖയില്‍ എത്തുകയും ചന്ദ്രബിംബം സൂര്യബിംബത്തെ മറയ്ക്കുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം ദൃശ്യമാകുന്നത്.

കാലാവസ്ഥ അനുകൂലമായതോടെ വടക്കേ അമേരിക്കയിലെ മിക്കവാറും എല്ലാവര്‍ക്കും ഒരു ഭാഗിക ഗ്രഹണമെങ്കിലും കാണാന്‍ അവസരം ലഭിച്ചിരുന്നു. മെക്സിക്കോയുടെ പസഫിക് തീരത്ത് നിന്ന് ഉത്ഭവിച്ച് ടെക്സസിലൂടെയും മറ്റ് 14 യുഎസ് സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് ന്യൂഫൗണ്ട്ലാന്റിന് സമീപമുള്ള വടക്കന്‍ അറ്റ്ലാന്റിക്കിലേക്ക് കടക്കുന്നതിന് മുമ്പ് ഗ്രഹണം ടെക്സസിന്റെ ഭൂരിഭാഗവും മേഘാവൃതമായി മറച്ചിരുന്നു.

ചില പ്രദേശങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷം ഉണ്ടായിരുന്നിട്ടും, ടെക്സസിലെ ജോര്‍ജ്ജ്ടൗണ്‍ പോലുള്ള സ്ഥലങ്ങള്‍ തെളിഞ്ഞ ആകാശം ദൃശ്യമാക്കിയിരുന്നു. ഗ്രഹണ സമയത്ത് നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികള്‍ ഭൂമിയില്‍ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങളും നടത്തി. ഇന്ത്യയില്‍ ദൃശ്യമായില്ലെങ്കിലും ഓണ്‍ലൈന്‍ മുഖേന പലരും ഗ്രഹണം കണ്ടിരുന്നു.

ടെക്സാസ്, അര്‍ക്കന്‍സാസ്, ഒഹായോ, മെയ്ന്‍ എന്നിവയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉടനീളം സൂര്യഗ്രഹണം കാണുന്നതിനായി പ്രൈം വ്യൂവിംഗ് ലൊക്കേഷനുകളിലെ ഹോട്ടലുകളും ഹ്രസ്വകാല റിസോര്‍ട്ടുകളും മാസങ്ങള്‍ക്ക് മുമ്പ് തന്നെ ബുക്ക് ചെയ്തിരുന്നു. പലരും ഈ സമയത്ത് പാര്‍ട്ടികളും മറ്റും സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

ഇനി എന്ന്?

അടുത്ത സമ്പൂര്‍ണ സൂര്യഗ്രഹണം 2026-ല്‍ ആണ് പ്രതീക്ഷിക്കുന്നത്. ഗ്രീന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ്, സ്പെയിന്‍, റഷ്യ, പോര്‍ച്ചുഗലിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇത് ദൃശ്യമാകും, യൂറോപ്പ്, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ഭാഗിക ഗ്രഹണവും ദൃശ്യമാകുമെന്ന് നാസ പറയുന്നു. അമേരിക്കയിലെ ഏത് സ്ഥലത്ത് നിന്നും ദൃശ്യമാകുന്ന പൂര്‍ണ്ണ സൂര്യഗ്രഹണം 2044-ല്‍ സംഭവിക്കും.

സൂര്യഗ്രഹണം ഇന്ത്യയില്‍


കഴിഞ്ഞ ദിവസത്തെ സൂര്യഗ്രഹണത്തിന് ഇന്ത്യക്കാര്‍ക്ക് നേരിട്ട് സാക്ഷ്യം വഹിക്കാനായില്ല. എന്നിരുന്നാലും ഓണ്‍ലൈന്‍ സ്ട്രീമിംഗ് വഴി പലരും സൂര്യഗ്രഹണം ആസ്വദിച്ചു. ടൈം ആന്‍ഡ് ഡേറ്റ് വെബ്‌സൈറ്റ് അനുസരിച്ച്, 2034 മാര്‍ച്ച് 20 ന് മുമ്പ് ഇന്ത്യയില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിന് മുന്‍പ് 2031 മെയ് മാസത്തില്‍ ഒരു വാര്‍ഷിക സൂര്യഗ്രഹണം ഉണ്ടായേക്കാമെന്നും പ്രവചനമുണ്ട്. ഈ സമയം ചന്ദ്രന്‍ സൂര്യന്റെ മധ്യഭാഗത്തെ മൂടും. അരികുകളില്‍ സൂര്യപ്രകാശം ദൃശ്യമാകുന്ന 'അഗ്നി വലയം' ഈ സമയം കാണാനാകും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam