ബ്രിക്സ് കൂട്ടായ്മയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് ഉടന്‍ തന്നെ 10 ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ ദ്രോഹിക്കുന്നതിനാണ് ഈ കൂട്ടായ്മ രൂപീകരിച്ചതെന്നാണ് ട്രംപിന്റെ വാദം. യുഎസ് സെനറ്റ് യോഗത്തിന് ശേഷമായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. നേരത്തെയും ബ്രിക്സിന് നേരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
ബ്രിക്സ് സഖ്യത്തെ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് വളര്‍ന്നുവരുന്ന ഭീഷണിയായി ഡൊണാള്‍ഡ് ട്രംപ് കാണുകയും യുഎസിനെ ലോക വേദിയില്‍ ന്യായമായി പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തതായി വൈറ്റ് ഹൗസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ സംഭവ വികാസം.
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ആറ് പുതിയ അംഗരാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കള്‍ തന്ത്രപരമായ ചര്‍ച്ചകള്‍ക്കായി ഒത്തുകൂടിയ റിയോ ഡി ജനീറോയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയെക്കുറിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഉറച്ച സന്ദേശം തന്നെ നല്‍കിയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തീരുവ ബാധകമാകും എന്ന മുന്നറിയിപ്പാണ് ട്രംപ് നല്‍കുന്നത്. 'ബ്രിക്സില്‍ ഉള്‍പ്പെട്ടാല്‍ തീര്‍ച്ചയായും അവര്‍ 10 ശതമാനം തീരുവ നല്‍കേണ്ടിവരും, കാരണം ബ്രിക്സ് സ്ഥാപിച്ചത് നമ്മളെ ദ്രോഹിക്കാനും, നമ്മുടെ ഡോളറിനെ തരംതാഴ്ത്താനും ഒക്കെയാണ്. പക്ഷേ അത് കുഴപ്പമില്ല. അവര്‍ക്ക് ആ കളി കളിക്കണമെങ്കില്‍, എനിക്കും ആ കളിക്കാനറിയാം' എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
അവര്‍ ഡോളറിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ക്ക് ഒരു മിടുക്കനായ പ്രസിഡന്റുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഒരിക്കലും നിലവാരം നഷ്ടപ്പെടില്ല. കഴിഞ്ഞ പ്രസിഡന്റിനെപ്പോലെ ഒരു മണ്ടനായ പ്രസിഡന്റുണ്ടെങ്കില്‍, നിങ്ങള്‍ക്ക് നിലവാരം നഷ്ടപ്പെടും. നമുക്ക് ലോകനിലവാരമുള്ള ഡോളര്‍ നഷ്ടപ്പെട്ടാല്‍, അത് ഒരു ലോകമഹായുദ്ധം തോല്‍ക്കുന്നത് പോലെയാകും. അത് സംഭവിക്കുന്നത് അനുവദിക്കാനാവില്ലെന്നായിരുന്നു ട്രംപ് നിലാപാട്.
ഡോളറിന്റെ സ്ഥാനത്തെ വെല്ലുവിളിക്കാന്‍ ആരെങ്കിലും വന്നാല്‍ അവര്‍ വലിയ വില നല്‍കേണ്ടിവരുമെന്നും ട്രംപ് പറയുകയുണ്ടായി. അവരില്‍ ആരും ആ വില നല്‍കേണ്ടിവരുമെന്ന് താന്‍ കരുതുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. അവര്‍ സ്വമേധയാ ഈ നീക്കത്തില്‍ നിന്ന് പിന്മാറിയാല്‍ തീരുവ വിഷയത്തില്‍ പുനര്‍ചിന്തനം നടത്താമെന്ന സൂചനയും ഒപ്പം ഭീഷണിയുമാണ് ട്രംപിന്റെ വാക്കുകളില്‍ അടങ്ങിയിരുന്നത്. എന്നാല്‍ ബ്രിക്സ് രാജ്യങ്ങള്‍ ഇതുവരെയും ഇതിനോട് പ്രതികരിച്ചിട്ടില്ല.
അതിനിടെ കഴിഞ്ഞ ദിവസം ട്രംപ് പ്രധാന വ്യാപാര പങ്കാളികള്‍ക്ക് പോലും ഉയര്‍ന്ന തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഓഗസ്റ്റ് 1 വരെ ഈ വര്‍ധനവ് മരവിപ്പിച്ചിരിക്കുകയാണ്. ഇതിലൂടെ ചര്‍ച്ചകള്‍ക്ക് അവസരം ലഭിക്കും. ജപ്പാന്‍, ദക്ഷിണ കൊറിയ, മറ്റ് 12 രാജ്യങ്ങള്‍ എന്നിവ യുഎസുമായുള്ള പുതിയ വ്യാപാര കരാറുകള്‍ ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ ഓഗസ്റ്റ് 1 മുതല്‍ 25 ശതമാനം തീരുവ നല്‍കേണ്ടി വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1