പതിനാറാമത് ബ്രിക്സ് ഉച്ചകോടി റഷ്യയിലെ കസാനില്‍ ആരംഭിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, തുര്‍ക്കി പ്രസിഡന്റ് റെസെപ് എര്‍ദോഗാന്‍, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ തുടങ്ങയിവരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാകും ബ്രിക്സില്‍ പങ്കെടുക്കും.
ഉക്രെയ്ന്‍ യുദ്ധവും പശ്ചിമേഷ്യയിലെ പ്രതിസന്ധിയും ഉള്‍പ്പെടെയുള്ള പ്രധാന ആഗോള വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ ചര്‍ച്ച നടക്കുമോ എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. കൂടിക്കാഴ്ച സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ചില ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞിരുന്നു.
കഴിഞ്ഞ ബ്രിക്സ് ഉച്ചകോടിക്കിടെ, 2023 ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ച് മോദിയും ഷി ജിന്‍പിങ്ങും ഹ്രസ്വമായൊരു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ ചൈന ചര്‍ച്ചയുടെ കാര്യത്തില്‍ പുതിയതായി എന്തെങ്കിലും ഉണ്ടെങ്കില്‍ നിങ്ങളെ അറിയിക്കുമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഐക്യദാര്‍ഢ്യത്തിലൂടെ ശക്തി തേടി ഗ്ലോബല്‍ സൗത്തിന് ഒരു പുതിയ യുഗം തുറക്കാന്‍ മറ്റ് പാര്‍ട്ടികളുമായി അദ്ദേഹം പ്രവര്‍ത്തിക്കും എന്നാണ് ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ചൈന കഴിഞ്ഞ ആഴ്ച അഭിപ്രായപ്പെട്ടിരുന്നത്.
ഒക്ടോബര്‍ 24 നാണ് ഉച്ചകോടി അവസാനിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി സെഷനുകള്‍ക്ക് ശേഷം ഒക്ടോബര്‍ 23 ന് റഷ്യയില്‍ നിന്ന് മടങ്ങും. ജനുവരി ഒന്നിനാണ് ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ നാല് പുതിയ അംഗങ്ങളെ ബ്രിക്സ് അംഗീകരിച്ചത്. അതേസമയം, തുര്‍ക്കി, അസര്‍ബൈജാന്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ ബ്രിക്സില്‍ അംഗങ്ങളാകാന്‍ ഔപചാരികമായി അപേക്ഷിച്ചിട്ടുണ്ട്.
ആഗോള വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബ്രിക്സ് രാജ്യങ്ങളുമായുള്ള സഹകരണത്തെ ഇന്ത്യ വിലമതിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള വികസന അജണ്ടയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ സംവാദത്തിനും ചര്‍ച്ചകള്‍ക്കുമുള്ള സുപ്രധാന വേദിയാണ് ബ്രിക്സ് ഉച്ചകോടിയെന്നും മോദി പ്രസ്താവനയില്‍ പറയുകയുണ്ടായി.
പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള ബ്രിക്സിന്റെ വിപുലീകരണം ആഗോള വികസനത്തിനുള്ള ആക്കം കൂട്ടിയതായും പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിയില്‍ വിവിധ വിഷയങ്ങളില്‍ വിപുലമായ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായും മോദി വ്യക്തമാക്കി.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1