കാര്‍ഷിക മേഖലയില്‍ കുതിക്കാന്‍ സിംഗപ്പൂരും തായ്വാനും

AUGUST 28, 2024, 2:07 PM

സിംഗപ്പൂരിലെയും തായ്വാന്‍ മേഖലയിലെയും കാര്‍ഷിക-ഭക്ഷ്യ സാങ്കേതിക, മത്സ്യകൃഷി മേഖലകള്‍ക്ക് കരുത്ത് പകരാന്‍ തന്ത്രപരമായ പങ്കാളിത്തവുമായി കോണ്‍സ്റ്റല്ലറും മൈ എക്സിബിഷന്‍ കമ്പനിയും. ഈ സഹകരണം ഏഷ്യയിലെ കാര്‍ഷിക വ്യവസായത്തിന്റെ പുരോഗതി, നൂതനത്വം, സുസ്ഥിരത, സാമ്പത്തിക വളര്‍ച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്ന വിശാലമായ ലക്ഷ്യത്തിലൂന്നിയാണ്. നിലവില്‍ 122 കമ്പനികളും 140 കോടി അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള ഫണ്ടുകളുമുള്ള തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ കാര്‍ഷിക ഭക്ഷ്യ സാങ്കേതിക ആവസവ്യവസ്ഥ സിംഗപ്പൂരിലുണ്ട്.

എല്ലാ കമ്പനികളുടെയും 45 ശതമാനവും മേഖലയ്ക്കുള്ള ഫണ്ടിങ്ങില്‍ 38 ശതമാനവുമാണ് 2013 മുതല്‍ സമാഹരിച്ചത്. ഈ മേഖലയ്ക്ക് നവീകരണ ഇന്‍കുബേഷന്‍, എന്‍ഡ്-ടു-എന്‍ഡ് ടെസ്റ്റിങ്, അഗ്രിഫുഡ്, അക്വാകള്‍ച്ചര്‍ സാങ്കേതികവിദ്യകള്‍ സ്വീകരിക്കല്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കാന്‍ സിംഗപ്പൂരിനെ ഇത് പ്രാപ്തമാക്കുന്നു. പ്രാദേശിക, അന്തര്‍ദേശീയ കമ്പനികള്‍ക്ക് ധനസമാഹരണത്തിനും ലാബ്-പൈലറ്റ് സ്‌കെയില്‍ സഹായം തേടുന്നതിനും സിംഗപ്പൂരിന്റെ ശക്തമായ അടിസ്ഥാന സൗകര്യങ്ങളും നവീകരണ കേന്ദ്രങ്ങളും തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും അനുയോജ്യമായ കേന്ദ്രമായി സിംഗപ്പൂരിനെ മുന്നോട്ട് വയ്ക്കുന്നു.

കാര്‍ഷിക മേഖലയുമായി ഈ ശക്തികളെ സമന്വയിപ്പിച്ചുകൊണ്ട് കാര്‍ഷിക വ്യവസായ പുരോഗതിയിലും ഭാവിയിലും ഒരു നേതാവെന്ന നിലയില്‍ തായ്വാന്‍ ഒരു അതുല്യമായ സ്ഥാനം നേടിക്കഴിഞ്ഞു. ഐടി, ഹൈടെക് വ്യവസായങ്ങള്‍, ബയോടെക്‌നോളജി, ഗവേഷണം എന്നിവയിലെ അസാധാരണമായ സംഭാവനകളോടെ, തായ്വാന്‍ അന്താരാഷ്ട്ര അംഗീകാരവും വ്യതിരിക്തമായ നേതൃത്വപരമായ റോളും നേടി. ഈ സാങ്കേതിക നേട്ടങ്ങള്‍ കൃഷിയില്‍ വ്യാപകമായി പ്രയോഗിക്കപ്പെടുന്നു. ഭക്ഷ്യ സ്വയംപര്യാപ്തത വര്‍ധിപ്പിക്കുക മാത്രമല്ല, നൂതന സാങ്കേതിക വിദ്യകളിലൂടെയും മാനേജ്‌മെന്റ് രീതികളിലൂടെയും കാലാവസ്ഥയും പാരിസ്ഥിതിക വെല്ലുവിളികളും അഭിമുഖീകരിക്കുകയും ചെയ്യുന്നു. ഈ സമീപനം കമ്പോള-പ്രേരിതവും സുരക്ഷിതവും വിശ്വസനീയവും സുസ്ഥിരവും കണ്ടെത്താവുന്നതുമായ കാര്‍ഷിക ഉത്പന്നങ്ങളുടെ ഉല്‍പാദനം ഉറപ്പാക്കുന്നു. ഇത് ലോക ആവാസ വ്യവസ്ഥയെ വീണ്ടെടുക്കാന്‍ അനുവദിക്കുന്നു.

കോണ്‍സ്റ്റല്ലര്‍ അഗ്രി-ഫുഡ് ടെക് എക്സ്പോ ഏഷ്യ (AFTEA), മൈ എക്സിബിഷന്‍ കമ്പനി ലിമിറ്റഡ് തായ്വാന്‍ സ്മാര്‍ട്ട് അഗ്രിവീക്കും (TSA) ഇന്റര്‍നാഷണല്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് എക്സ്പോ തായ്വാനും (IAFET) സംഘടിപ്പിക്കുന്നു.' മൈ എക്സിബിഷനോടൊപ്പം ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്നും കോണ്‍സ്റ്റലര്‍ ചീഫ് എക്സിക്യൂട്ടീവ് (മാര്‍ക്കറ്റ്) പോള്‍ ലീ പറഞ്ഞു. ഈ പങ്കാളിത്തം വ്യവസായ പങ്കാളികളെ കണ്‍വീനിങ് ചെയ്യുന്നതിനുള്ള കോണ്‍സ്റ്റല്ലറുടെ കാഴ്ചപ്പാട് ശക്തിപ്പെടുത്തുക മാത്രമല്ല, അഗ്രിഫുഡ് ടെക്, അക്വാകള്‍ച്ചര്‍ മേഖലകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പങ്കിട്ട പ്രതിബദ്ധത അടിവരയിടുകയും ചെയ്യുന്നു.

രണ്ട് ഓര്‍ഗനൈസേഷനുകളുടെയും സംയോജിത ശക്തികള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ, AFTEA, TSA, IAFET എന്നിവ വ്യവസായ രംഗത്തെ പ്രമുഖരായ പ്ലാറ്റ്ഫോമുകളായി മാറും. സുരക്ഷിതവും സുസ്ഥിരവും കാലാവസ്ഥ-സൗഹൃദവുമായ കാര്‍ഷിക-ഭക്ഷ്യ സംവിധാനങ്ങളിലേക്കുള്ള പാത നെറ്റ്വര്‍ക്ക്, നവീകരിക്കുക, ത്വരിതപ്പെടുത്തുക, മറ്റ് വിപണികളില്‍ നിന്നുള്ള സമാന ചിന്താഗതിക്കാരായ സംഘാടകരെ ഞങ്ങളോടൊപ്പം ചേരുന്നതിനും വ്യവസായത്തെ വളര്‍ത്തുന്നതിനും ശക്തമായ ഒരു ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്നതിനും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് മൈ എക്സിബിഷന്‍ കമ്പനി ലിമിറ്റഡിന്റെ ജനറല്‍ മാനേജര്‍ ഐറിന്‍ ലിയു വ്യക്തമാക്കുന്നു.

ഈ വര്‍ഷം തായ്വാന്‍ സ്മാര്‍ട്ട് അഗ്രിവീക്കിന്റെ പത്താം വാര്‍ഷികമാണ്. കാര്‍ഷിക മേഖലയില്‍ സാങ്കേതികവിദ്യ കൂടുതല്‍ പങ്ക് വഹിക്കുന്നതിനാല്‍ പരിപാടിക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. കാര്‍ഷിക വിതരണ ശൃംഖലയുടെ അഞ്ച് പ്രധാന മേഖലകളില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അഗ്രിടെക്, ലൈവ്‌സ്റ്റോക്ക് & ഫീഡ് ടെക്, അക്വാ & ഫിഷറീസ് ടെക്, അഗ്രിഫ്രഷ്, സുസ്ഥിര കാര്‍ഷിക സാങ്കേതികവിദ്യ. വിത്ത് മുതല്‍ ഭക്ഷണം വരെ, നൂതന ഉപകരണങ്ങള്‍, സാങ്കേതികതകള്‍, പരിഹാരങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന മുഴുവന്‍ വിതരണ ശൃംഖലയും പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഐറിന്‍ പറയുന്നു.

സമീപ വര്‍ഷങ്ങളില്‍ ഭക്ഷ്യ ഉത്പാദനവും സുരക്ഷ വെല്ലുവിളികളും നേരിടുന്നതില്‍ സിംഗപ്പൂര്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. ഇത് '30 ബൈ 30' ഭക്ഷ്യ നയത്തിലേക്ക് നയിച്ചു. കോണ്‍സ്റ്റല്ലറുമായുള്ള ഞങ്ങളുടെ പങ്കാളിത്തം സിംഗപ്പൂരും തായ്വാന്‍ മേഖലയും തമ്മിലുള്ള കാര്‍ഷിക സാങ്കേതിക വിനിമയം വര്‍ധിപ്പിക്കുക മാത്രമല്ല, തെക്കന്‍ വിപണികളിലേക്ക് തായ്വാന്റെ സാങ്കേതികവിദ്യയുടെ പുരോഗതി വേഗത്തിലാക്കുക കൂടിയാണ്. ഈ സഹകരണം ഏഷ്യയിലെ അഗ്രി-ടെക് മേഖലയില്‍ സാങ്കേതികവിദ്യയും വിപണിയും സമന്വയിപ്പിക്കാന്‍ സഹായിക്കും.

കോണ്‍സ്റ്റെല്ലര്‍:

ബിസിനസുകളെ സമന്വയിപ്പിക്കുന്നതിനും ആശയങ്ങള്‍ കണ്ടെത്തുന്നതിനും സുസ്ഥിരമായ ബിസിനസ് വളര്‍ച്ചയ്ക്കും ആഗോള സ്വാധീനത്തിനും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ഏഷ്യയിലെ സംരംഭമാണിത്. ചൈനയിലും മലേഷ്യയിലും പ്രാദേശിക സ്വാധീനമുള്ള സിംഗപ്പൂര്‍ ആസ്ഥാനമാക്കി, ആഗോള വിപണികളെ ബന്ധിപ്പിക്കുന്ന പ്രധാന വ്യവസായങ്ങള്‍ക്കായി വ്യാപാരവും ഉപഭോക്തൃ പരിപാടികളും ഇവര്‍ സംഘടിപ്പിക്കുന്നു.

സിംഗപ്പൂരില്‍ യോഗങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും കണ്‍വെന്‍ഷനുകള്‍ക്കും എക്സിബിഷനുകള്‍ക്കുമായി (MICE) നിര്‍മ്മിച്ച വേദിയായ സിംഗപ്പൂര്‍ എക്സ്പോയും ഇവര്‍ നിയന്ത്രിക്കുന്നു. MICE വ്യവസായത്തിലെ ബൗദ്ധിക സ്വത്തുക്കളുടെ (IP) സമഗ്രമായ പോര്‍ട്ട്ഫോളിയോ വഴി ക്രോസ്-ഇന്‍ഡസ്ട്രി സഹകരണവും നവീകരണവും പ്രാപ്തമാക്കുന്നതിന് സ്വാധീനമുള്ള നെറ്റ്വര്‍ക്കുകള്‍ സജീവമാക്കി, ഏഷ്യയിലെ ഒരു ആഗോള നേതാവാകുക എന്നതാണ് കോണ്‍സ്റ്റല്ലെറിന്റെ ലക്ഷ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് Constellar.co സന്ദര്‍ശിക്കുക.

മൈ എക്സിബിഷന്‍:

2014ല്‍ സ്ഥാപിതമായ കമ്പനിയാണിത്. വേള്‍ഡ് വൈഡ് എക്സ്പോ സര്‍വീസസ് ലിമിറ്റഡിന്റെ (WES എക്സ്പോ) സബ്സിഡിയറിയായി പ്രവര്‍ത്തിക്കുന്ന തായ്വാനില്‍ വലിയ അന്താരാഷ്ട്ര എക്സിബിഷനുകളും കോണ്‍ഫറന്‍സുകളും സംഘടിപ്പിക്കാന്‍ വൈദഗ്ധ്യമുള്ളതാണ് മൈ എക്സിബിഷന്‍ കമ്പനി ലിമിറ്റഡ്. 2015ല്‍, തായ്വാന്‍ എക്സ്റ്റേണല്‍ ട്രേഡ് ഡെവലപ്മെന്റ് കൗണ്‍സിലുമായി ഇത് സഹകരിച്ചു.

2015 നവംബര്‍ 19 മുതല്‍ 21 വരെ കാഹ്സിയുങ് എക്സിബിഷന്‍ സെന്ററില്‍ തായ്വാന്‍ ഫിഷറീസ് & സീ ഫുഡ് ഷോയുടെ ആദ്യ പതിപ്പ് സമാരംഭിച്ചു. അതിനുശേഷം, മൈ എക്സിബിഷന്‍ ഇത്തരം പരിപാടികള്‍ക്ക് തുടക്കമിട്ടു. തായ്വാന്‍ സ്മാര്‍ട്ട് അഗ്രിവീക്കും ഇന്റര്‍നാഷണല്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസ് എക്സ്പോ തായ്വാനും അതിന്റെ ശ്രദ്ധേയമായ പത്താം പതിപ്പ് 2024 സെപ്റ്റംബര്‍ 11 മുതല്‍ 13 വരെ സംഘടിപ്പിക്കുന്നു. ഒന്‍പതാമത് തായ്വാന്‍ സ്മാര്‍ട്ട് അഗ്രിവീക്കും 10-ാമത് ഇന്റര്‍നാഷണല്‍ അക്വാകള്‍ച്ചര്‍ & ഫിഷറീസ് എക്സ്പോയും നടത്തുന്നു.

20 രാജ്യങ്ങളില്‍ നിന്നായി 300 പ്രദര്‍ശകരില്‍ നിന്നുള്ള 2,000 ലധികം പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. കൃഷി, മത്സ്യബന്ധനം, കന്നുകാലികള്‍, കോള്‍ഡ് ചെയിന്‍ എന്നിവയ്ക്കായുള്ള ഏഷ്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫൈവ്-ഇന്‍-വണ്‍ ട്രേഡ് ഷോ എന്ന നിലയില്‍ ഇത് അന്താരാഷ്ട്ര വിനിമയത്തിനും സംഭരണത്തിനും ഒരു പ്രധാന പ്ലാറ്റ്ഫോം നല്‍കുന്നു. സന്ദര്‍ശകര്‍ക്ക് കാലാവസ്ഥ വ്യതിയാനവും മികച്ച കൃഷിയും അഭിസംബോധന ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും വിപണി അവസരങ്ങളും പര്യവേക്ഷണം ചെയ്യാം. ഉത്പന്നത്തിന്റെ ഗുണനിലവാരം, കാര്യക്ഷമത, ഉത്പാദന ശേഷി എന്നിവ ഇത്തരം എക്സിബിഷനിലൂടെ വര്‍ധിപ്പിക്കാനാകും.

അഗ്രിടെക്, അഗ്രി ലൈവ്സ്റ്റോക്ക്, അഗ്രിഫ്രഷ്, അക്വാകള്‍ച്ചര്‍ & ഫിഷറീസ് എന്നീ അഞ്ച് പ്രധാന തീമുകളാണ് ഈ വര്‍ഷത്തെ പ്രദര്‍ശനത്തിലുള്ളത്. ദീര്‍ഘകാല കാര്‍ഷിക സുസ്ഥിരത ഉറപ്പാക്കാന്‍ 'അഗ്രിഗ്രീന്‍' എന്ന പുതിയ തീമും എക്സിബിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വേള്‍ഡ് വൈഡ് എക്സ്പോ സര്‍വീസസ് ലിമിറ്റഡ്:

1994ല്‍ സ്ഥാപിതമായ വേള്‍ഡ് വൈഡ് എക്സ്പോ സര്‍വീസസ് ലിമിറ്റഡ് (WES Expo) MY എക്സിബിഷന്‍ കമ്പനി ലിമിറ്റഡിന്റെ മാതൃ കമ്പനി മാത്രമല്ല, തായ്വാന്‍ മേഖലയിലെ RX ഗ്ലോബലിന്റെ എക്സ്‌ക്ലൂസീവ് സെയില്‍സ് പ്രതിനിധി കൂടിയാണിത്. അന്താരാഷ്ട്ര വിപണികളിലേക്ക് എസ്എംഇ (ചെറുകിട, ഇടത്തരം സംരംഭങ്ങള്‍) വിപുലീകരിക്കാന്‍ സഹായിക്കുന്നതിന്റെ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോര്‍ഡ്, അന്താരാഷ്ട്ര വ്യാപാര ഷോ സേവന മേഖലയിലെ വിശ്വാസ്യതയ്ക്കും നേതൃത്വത്തിനും പ്രശസ്തി നേടുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, പ്രതിവര്‍ഷം ശരാശരി 300 ലധികം ഇവന്റുകളോടെ 4,000 ലധികം അന്താരാഷ്ട്ര വ്യാപാര ഷോകളുടെ വിജയത്തില്‍ WES എക്സ്‌പോ നിര്‍ണായക പങ്കും വഹിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam