ഇന്ത്യയില്‍ കോടികള്‍ നിക്ഷേപിക്കാം, പക്ഷെ ഒറ്റ കണ്ടീഷനെന്ന് സൗദി 

AUGUST 20, 2024, 8:29 PM

സൗദി അറേബ്യ ഇന്ത്യയില്‍ വലിയ തോതില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. 50 ബില്യണ്‍ ഡോളറോളം നിക്ഷേപിക്കാനൊരുങ്ങുന്ന വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധതിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാനും തീരുമാനം ആയിട്ടുണ്ട്. പദ്ധതികള്‍ക്ക് അനുസരിച്ചുള്ള പുരോഗതി ഉറപ്പാക്കാന്‍ മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം നടന്ന ആദ്യ ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗത്തില്‍ ഇരു രാജ്യങ്ങളും തങ്ങളുടെ ഹൈഡ്രോകാര്‍ബണ്‍ മേഖലയിലെ ബന്ധം സമഗ്രമായ ഊര്‍ജ്ജ പങ്കാളിത്തത്തിലേക്ക് വൈവിധ്യവത്കരിക്കാനും തീരുമാനിച്ചു. ഹൈഡ്രോകാര്‍ബണ്‍ ബന്ധത്തെ സമഗ്രമായ ഊര്‍ജ പങ്കാളിത്തമാക്കി മാറ്റാനും ഇരുപക്ഷവും കരാറിലെത്തിയിട്ടുണ്ട്.

സൗദി എണ്ണ ഭീമനായ അരാംകോയും ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളും തമ്മിലുള്ള ത്രികക്ഷി പങ്കാളിത്തമായ വെസ്റ്റ് കോസ്റ്റ് റിഫൈനറി പദ്ധതിയുടെ നടത്തിപ്പിന് ഇരു രാജ്യങ്ങളും പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്. ഇതിനായി ഇതിനകം 50 ബില്യണ്‍ ഡോളര്‍ നീക്കിവെച്ചതായി സിപിവി , ഒഐഎ സെക്രട്ടറി ഔസഫ് സയീദ് വ്യക്തമാക്കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവര്‍ ചേര്‍ന്ന് 2017 സെപ്റ്റംബറില്‍ രൂപീകരിച്ച സംയുക്ത സംരംഭമായ രത്‌നഗിരി റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് പദ്ധതി സൗദിയുമായുള്ള ഇടപാടില്‍ നിര്‍ണ്ണായകമാണ്.

അതേസമയം വെസ്റ്റ് കോസ്റ്റ് റിഫൈനറിയിലെ തീപിടുത്തം പരിഹരിക്കുന്നതില്‍ ഇന്ത്യ സര്‍ക്കാര്‍ പരിഹരിക്കണമെന്ന നിബന്ധന സൗദി അറേബ്യ മുന്നോട്ട് വെച്ചതായുള്ള റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. ഈ വിഷയത്തില്‍ പരിഹാരം കാണുന്നത് വരെ മറ്റ് രണ്ട് റിഫൈനറി പദ്ധതികളില്‍ നിക്ഷേപം നടത്തില്ലെന്ന് സൗദി ഇന്ത്യയെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെയും ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും ഒരു പ്രതിനിധി സംഘം മെയ് മാസത്തില്‍ റിയാദ് സന്ദര്‍ശിച്ച് പുതിയ രണ്ട് റിഫൈനറികളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചിരുന്നു.

എന്നിരുന്നാലും, കഴിഞ്ഞ ജൂണില്‍, മറ്റ് രണ്ട് റിഫൈനറി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമുമ്പ് വെസ്റ്റ് കോസ്റ്റ് റിഫൈനറിയിലേത് ഒരു പ്രധാന വിഷയമാണെന്ന് സൗദി ഇന്ത്യയെ അറിയിച്ചു. ഡബ്ല്യുസിആര്‍ പ്രോജക്ടില്‍ വ്യക്തത വന്നതിന് ശേഷം മാത്രമേ പുതിയത് പരിഗണിക്കൂ എന്നും അവര്‍ വ്യക്തമാക്കി. 2019 മുതല്‍ റിയാദ് ഡബ്ല്യുസിആര്‍ പ്രശ്‌നം ആവര്‍ത്തിച്ച് ഉന്നയിച്ചിരുന്നുവെങ്കിലും പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണം കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

2023 സെപ്റ്റംബറില്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന ചര്‍ച്ചയിലും ഈ വിഷയം ഉയര്‍ന്ന് വന്നിരുന്നു. ഇന്ത്യയില്‍ സൗദിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് തീര്‍പ്പുകല്‍പ്പിക്കാത്ത പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ഒരു ഉന്നതതല ടാസ്‌ക് ഫോഴ്സ് (എച്ച്എല്‍ടിഎഫ്) സ്ഥാപിക്കാനും അന്നത്തെ ചര്‍ച്ചകള്‍ തീരുമാനിച്ചു. ഈ വര്‍ഷമാദ്യം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സൗദി ഊര്‍ജ മന്ത്രിയും ചേര്‍ന്ന് ടാസ്‌ക് ഫോഴ്‌സിന് അന്തിമരൂപം നല്‍കിയെങ്കിലും വിഷയത്തില്‍ ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam