2022
ല്‍ റഷ്യ ഉക്രെയ്‌നില്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ആണവായുധങ്ങള്‍
പ്രയോഗിക്കുമെന്ന് ആശങ്ക ഉണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര
മോദിയുടെയും മറ്റ് രാജ്യങ്ങളിലെ പ്രമുഖരുടെയും ഇടപെടലാണ് പ്രതിസന്ധി
ഒഴിവാക്കിയതെന്നും യുഎസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി എന്ന
റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സത്യത്തില്‍ എന്താണ് ഉണ്ടായത്. ഇന്ത്യ ഇക്കാര്യത്തില്‍ നേരിട്ട് ഇടപെട്ടോ? ഇതിന്റെ രാഷ്ട്രീയ വശം എന്താണ്?
ആണവായുധങ്ങളുടെ
പ്രയോഗത്തില്‍ നിന്ന് റഷ്യയെ തടയാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ചേരിചേരാ
രാജ്യങ്ങളുടെ സഹായം യുഎസ് തേടിയിരുന്നുവെന്നാണ് വിവരം. യുദ്ധത്തിനെതിരെ
മോദി നടത്തിയ പരസ്യ പ്രസ്താവനകളും നിലപാടുകളുമാണ് മറിച്ചൊരു
ചിന്തയിലേയ്ക്ക് റഷ്യയെ കൊണ്ടുചെന്ന് എത്തിച്ചതെനന് റിപ്പോര്‍ട്ടില്‍
പറയുന്നു. യുദധത്തില്‍ സാധാരണ പൗരന്മാര്‍ കൊല്ലപ്പെടുന്നതില്‍ ഇന്ത്യ ആശങ്ക
അറിയിച്ചിരുന്നു.
മാത്രമല്ല ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ ഇത്
യുദ്ധത്തിന്റെ കാലമല്ലെന്ന വ്യക്തമായ സന്ദേശവും റഷ്യന്‍ പ്രസിഡന്റ്
വ്‌ളാഡിമിര്‍ പുട്ടിന് മോദി നല്‍കിയിരുന്നു. ജി20 ഉച്ചകോടി വേദിയിലും
ഇന്ത്യ യുദ്ധത്തെ എതിര്‍ത്തു പ്രസ്താവനയിറക്കി. കൂടാതെ ചൈന ഉള്‍പ്പെടെ
റഷ്യയ്ക്ക് വേണ്ടപ്പെട്ട മറ്റു രാജ്യങ്ങളും സമാന നിലപാടുകള്‍ സ്വീകരിച്ചത്
യുദ്ധത്തിന്റെ വ്യാപ്തി കുറച്ചതായും യുഎസ് ഉദ്യോഗസ്ഥര്‍
വെളിപ്പെടുത്തിയിരുന്നു.
ഉക്രെയ്‌നെ ഇല്ലാതാക്കാന്‍ റഷ്യ
തന്ത്രപ്രധാനമായതോ ആണവായുധങ്ങളോ ഉപയോഗിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ
ബൈഡന്‍ ഭരണകൂടം ആശങ്കാകുലരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതുമായി
ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ്
രാജ്യങ്ങളിലെ നേതാക്കളെയും അമേരിക്ക ബന്ധപ്പെട്ടിരുന്നു. ഈ
രാജ്യങ്ങള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കുകയും ചെയ്തു. ഭയാനകമായ പ്രതിസന്ധി
ഒഴിവാക്കാന്‍ ഇത് അമേരിക്കയെ സഹായിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉക്രെയ്‌നില്‍
റഷ്യ ആണവ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും, ഇതിനെ നേരിടാന്‍ അമേരിക്ക
തയ്യാറെടുത്തിരുന്നതായും രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്
സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഖേര്‍സണില്‍ ഉടലെടുത്ത യുദ്ധ
സാഹചര്യം ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സാധ്യത ഉണ്ടാക്കുമെന്ന് യുഎസ്
ഭരണകൂടത്തിനുള്ളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ
ഉള്‍പ്പെടെയുള്ള ഗ്ലോബല്‍ സൗത്തിലെ മറ്റ് രാജ്യങ്ങളില്‍ നിന്ന് അമേരിക്ക
സഹായം തേടി.
അമേരിക്കയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഇന്ത്യയും
ചൈനയും ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ റഷ്യയുമായി ബന്ധപ്പെടുകയും
സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്തതായി മുതിര്‍ന്ന
അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം റഷ്യ-ഉക്രെയ്ന്‍
യുദ്ധത്തിന്റെ കാര്യത്തില്‍, സിവിലിയന്‍ കൊലപാതകങ്ങളെ ഇന്ത്യ എപ്പോഴും
അപലപിക്കുകയും യുദ്ധം സമാധാനപരമായി പരിഹരിക്കാന്‍ ആവശ്യപ്പെടുകയും
ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ എന്തിനാണ് എന്നതാണ്
പലരുടേയും സംശയം.
അതേസമയം ഒരു വര്‍ഷത്തിലേറെയായി സംഘര്‍ഷം തുടരുന്ന
മണിപ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു തവണയെങ്കിലും
സന്ദര്‍ശിക്കണമെന്ന ആവശ്യവുമായി മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ഫൈറ്റര്‍
ചുങ്രെന്‍ കുരെന്‍ രംഗത്തു വന്നിരുന്നു. മാട്രിക്സ് ഫൈറ്റ് നൈറ്റ്
പോരാട്ടത്തില്‍ വിജയിച്ച ശേഷം സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര ഒരു
തവണയെങ്കിലും മണിപ്പൂരിലെത്തണമെന്ന് ചുങ്രെന്‍ കുരെന്‍ അഭ്യര്‍ഥിച്ചത്.
സംഘര്‍ഷ ബാധിതമായ മണിപ്പുരിലെ ജനങ്ങളോടു പ്രധാനമന്ത്രി സംസാരിക്കണമെന്നും
താരം ആവശ്യപ്പെട്ടു.
അദേഹത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
''ഇതാണ്
എന്റെ അഭ്യര്‍ഥന. മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. ഒരു
വര്‍ഷത്തിലധികമായി. ആളുകള്‍ മരിക്കുകയാണ്. നിരവധി പേര്‍ ദുരിതാശ്വാസ
ക്യാംപുകളില്‍ കഴിയുന്നു. അവിടെ ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമം ഉണ്ട്.
കുഞ്ഞുങ്ങള്‍ക്ക് പഠിക്കാന്‍ സാധിക്കുന്നില്ല. ഭാവി എന്തായിരിക്കുമെന്നത്
അവ്യക്തമാണ്. മോഡി ജി ദയവ് ചെയ്ത് ഒരിക്കലെങ്കിലും മണിപ്പൂര്‍
സന്ദര്‍ശിക്കണം. സംസ്ഥാനത്ത് സമാധാനം കൊണ്ടു വരണം.''-ചുങ്രെന്‍ കുരെന്‍
അഭ്യര്‍ഥിച്ചു.
യുദധത്തില്‍
സാധാരണ പൗരന്മാര്‍ കൊല്ലപ്പെടുന്നതില്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. ഈ
ആശങ്ക മണിപ്പൂരില്‍ ഉയരാത്തതെന്തെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഈ
സാഹചര്യത്തില്‍ ഉയരുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങളുടെ
കണ്ണില്‍ പൊടിയാടാന്‍ എല്ലാ പാര്‍ട്ടിയും തങ്ങുടെ നേതാക്കളുടെ വീരകഥകള്‍
പാടുക സ്വാഭാവികം മാത്രമെന്നാണ് തുറന്നടിക്കുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1