കുതിച്ചും കിതച്ചും മാറ്റമില്ലാതെയും മതങ്ങള്‍; അറിയാം ഒരു ദശകത്തിലെ മതങ്ങളുടെ സര്‍വേ ഫലം 

JUNE 11, 2025, 8:33 AM

ലോകത്തിലെ ജനസംഖ്യയില്‍ 2010 നും 2020 നും ഇടയില്‍ വര്‍ധനവുണ്ടായി. ഇതിന്റെ പ്രതിഫലനം ലോകത്തെ പ്രധാന മതവിഭാഗങ്ങളിലും ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട്. 2700 ലധികം സെന്‍സസുകളും സര്‍വേകളും വിശകലനം ചെയ്തുള്ള പ്യൂ റിസര്‍ച്ച് സെന്റര്‍ റിപ്പോര്‍ട്ടിലാണ് മതവിഭാഗങ്ങളുടെ കണക്കുകള്‍ ഉള്ളത്. ഇതുപ്രകാരം ക്രിസ്ത്യാനികള്‍ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമായി തുടരുന്നു. 

ക്രിസ്ത്യന്‍ ജനസംഖ്യ 218 കോടിയില്‍ നിന്ന് 230 കോടിയായാണ് വര്‍ധിച്ചത്. 12.2 കോടിയാണ് വര്‍ധനവ്. പക്ഷേ ആഗോള ജനസംഖ്യയില്‍ അവരുടെ പങ്ക്  30.6% ല്‍ നിന്ന് 28.8% ആയി ചുരുങ്ങി. അതേസമയം മുസ്ലിം വിഭാഗം വലിയ മുന്നേറ്റം നടത്തി. 34.6 കോടി വര്‍ധിച്ച് മൊത്തം ജനസംഖ്യ 200 കോടിയിലെത്തി. ആകെ ജനസംഖ്യയില്‍ മുസ്ലിം വിഭാഗത്തിന്റെ പങ്കാളിത്തം 1.8 % വര്‍ധിച്ച് 25.6% ആയി ഉയര്‍ന്നുവെന്ന് പ്യൂ റിപ്പോര്‍ട്ട് പറയുന്നു.

ഒരുമതത്തിലും വിശ്വസിക്കാത്തവര്‍ ലോക ജനസംഖ്യയുടെ 24.2% ആയി വളര്‍ന്നു (23.3% ല്‍ നിന്ന്). അതേസമയം ഹിന്ദുമതവും ജൂതമതവും ആഗോള ജനസംഖ്യാ വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ഥിരത പുലര്‍ത്തിയെന്നും റിപ്പോര്‍ട്ട്  ചൂണ്ടിക്കാട്ടുന്നു. ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാള്‍ 2020 ല്‍ വിശ്വാസികളുടെ എണ്ണത്തില്‍ കുറവുണ്ടായ ഒരേയൊരു പ്രധാന മതവിഭാഗം ബുദ്ധമതക്കാരാണ്.

പ്യൂ ഗവേഷണ റിപ്പോര്‍ട്ട്

ജനിച്ച മതത്തില്‍ നിന്ന് കൂടുതല്‍ അകന്ന് പോകുന്നത് ക്രിസ്ത്യാനികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാനമായും കൗമാര, യുവത്വത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ആണ് ഈ മാറ്റം ഉണ്ടാകുന്നത്. മതത്തില്‍ നിന്നുള്ള ഈ കൊഴിഞ്ഞുപോക്ക് മത രഹിതരായ ആളുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാക്കി. ക്രിസ്ത്യാനിയായി ജനിക്കുന്നവരില്‍ മൂന്നുപേര്‍ മതം ഉപേക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

2020 ലെ കണക്ക് അനുസരിച്ച്, 120 രാജ്യങ്ങളിലാണ് ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമുള്ളത്. ഒരു ദശാബ്ദം മുമ്പ് ഇത് 124 ആയിരുന്നു. യുണൈറ്റഡ് കിങ്ഡം (49%), ഓസ്ട്രേലിയ (47%), ഫ്രാന്‍സ് (46%), ഉറുഗ്വേ (44%) എന്നിവിടങ്ങളിലെ ജനസംഖ്യയുടെ 50% ല്‍ താഴെയായി ക്രിസ്ത്യാനികള്‍ മാറി.

മുസ്ലിം ജനസംഖ്യാ വളര്‍ച്ചയ്ക്ക് കാരണം

മുസ്ലിങ്ങളുടെ ജനസംഖ്യാ വളര്‍ച്ചയ്ക്ക് ഒരു പ്രധാന കാരണം അവരുടെ താരതമ്യേന യുവത്വവും ഉയര്‍ന്ന ജനനനിരക്കും ആണ് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ മുന്‍ പഠനമനുസരിച്ച് 2010-15 കാലയളവില്‍ മുസ്ലിങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന ജനനനിരക്ക് ഉള്ളതായി കണ്ടെത്തി. ഒരു മുസ്ലിം സ്ത്രീക്ക് ശരാശരി 3.1 കുട്ടികള്‍ ഉണ്ട്. മുസ്ലിങ്ങളുടെ ശരാശരി പ്രായം 24 ഉം മറ്റുമതസ്ഥരുടേത് 33ഉം ആണ്. യുവാക്കളുടെ ജനസംഖ്യാശാസ്ത്രവും ഉയര്‍ന്ന ഫെര്‍ട്ടിലിറ്റിയും മുസ്ലീങ്ങള്‍ക്ക് ഗുണം ചെയ്യുന്നു.


ലോകത്തിലെ ക്രിസ്ത്യാനികളില്‍ ഏകദേശം 31% ഇപ്പോള്‍ ഉപസഹാറന്‍ ആഫ്രിക്കയിലാണ്. 2010 ല്‍ ഇത് 24.8% ആയിരുന്നു. അതേസമയം യൂറോപ്പില്‍ ആകെ ജനസംഖ്യയില്‍ ക്രിസ്ത്യാനികളുടെ പങ്ക് കുറഞ്ഞു.
ഹിന്ദുക്കള്‍ ഏകദേശം 12.6 കോടി വര്‍ധിച്ച് 120 കോടിയിലെത്തി. ലോകജനസംഖ്യയില്‍ 14.9ശതമാനമാണ് ഹിന്ദുക്കള്‍. ജൂതന്മാര്‍ 2010 ല്‍ ഏകദേശം 13.8 ദശലക്ഷത്തില്‍ നിന്ന് 2020 ല്‍ 14.8 ദശലക്ഷമായി വര്‍ധിച്ചു. ഈ രീതി തുടര്‍ന്നാല്‍ 21-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇസ്ലാം ജനസംഖ്യ ക്രിസ്തുമതവുമായി തുല്യതയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam