റഷ്യന്‍ പ്രസിഡണ്ട് വ്ളാഡമിര്‍ പുടിന്റെ ജീവിതം ഏറെ രഹസ്യങ്ങളും അതിലേറെ നിഗൂഢതകളും നിറഞ്ഞതാണ്. പുടിന്റെ ബാല്യകാലത്തെ കുറിച്ചടക്കം പല കഥകളും പ്രചരിക്കുന്നുണ്ടെങ്കിലും സത്യാവസ്ഥ എന്താണെന്നത് ഇപ്പോഴും ഒരു ചോദ്യ ചിഹ്നമാണ്. ഉക്രെന്‍-റഷ്യ യുദ്ധത്തോടെയാണ് പുടിന്റെ വ്യക്തി ജീവിതവും ചര്‍ച്ചയായി തടങ്ങിയത്.
വ്ളാഡിമിര്‍ പുടിന്‍ പുതിയ പ്രണയബന്ധത്തിലാണെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. തന്നേക്കാള്‍ 32 വയസ് പ്രായം കുറഞ്ഞ എകറ്റെറിന കാറ്റിയ മിസുലിനയുമായി പുടിന്‍ പ്രണയത്തിലാണെന്ന് ന്യൂയോര്‍ക്ക് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 39 കാരിയായ മിസുലിന യുകെയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. സ്വര്‍ണത്തലമുടിയുള്ള ബാര്‍ബിയെ പോലുള്ള സ്ത്രീയാണ് മിസുലിനയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യന്‍ സര്‍ക്കാരിന്റെ കീഴിലുള്ള സേഫ് ഇന്റര്‍നെറ്റ് ലീഗിന്റെ മേധാവിയാണ് മിസുലിന ഇപ്പോള്‍. പുടിന്റെ സദാചാര സംരക്ഷകയെന്നും സെന്‍സര്‍ഷിപ് പുഷര്‍ എന്നുമെല്ലാമാണ് ഇവര്‍ അറിയപ്പെടുന്നത്. പുടിന്റെ അഭിരുചികള്‍ക്ക് പൂര്‍ണമായും ഇണങ്ങുന്ന വ്യക്തിയാണ് മിസുലിന. ബാര്‍ബിയെപ്പോലെയിരിക്കുന്ന അവര്‍ പുടിന് ഏറ്റവും അനുയോജ്യമായ ആളാണ്. മനുഷ്യാവകാശ പ്രവര്‍ത്തകയായ ഓള്‍ഗ റൊമാനോവയെ ഉദ്ധരിച്ച് ഉക്രെന്‍ മാധ്യമമായ ചാനല്‍ 24 റിപ്പോര്‍ട്ട് ചെയ്യുന്നു.
കടുത്ത ഉക്രെയിന്‍ വിരുദ്ധയും റഷ്യന്‍ രാഷ്ട്രീയ പ്രവര്‍ത്തകയുമായ എലേന മിസുലിനയുടെ മകളാണ് എകറ്റെറിന മിസുലിന. പുടിനെതിരേയുള്ള എല്ലാ വിമര്‍ശനങ്ങളോടും, പ്രത്യേകിച്ച് ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ അവര്‍ മൗനം പാലിച്ചിരുന്നു. ലണ്ടന്‍ യൂണിവേഴ്സിറ്റിക്ക് കീഴിലെ പ്രശസ്തമായ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ നിന്ന് ബിരുദം സ്വന്തമാക്കിയ മിസുലിന അവിടെ നിന്ന് കല, ചരിത്രം, ഇന്തോനേഷ്യന്‍ ഭാഷ എന്നീ വിഷയങ്ങളിലും ബിരുദം നേടി. ചൈന സന്ദര്‍ശിച്ച റഷ്യന്‍ പ്രതിനിധി സംഘത്തിനുവേണ്ടി പരിഭാഷകയായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 ലാണ് മിസുലിന സേഫ് ഇന്റര്‍നെറ്റ് ലീഗില്‍ ചേര്‍ന്നത്.
പത്രമാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്കുകള്‍ എന്നിവയ്ക്കെതിരേ വെബ് സെന്‍സര്‍ഷിപ്പ്, പിഴ, ഉപരോധം എന്നിവ നടപ്പാക്കണമെന്ന് ഇവര്‍ വാദിക്കുന്നു. ആദ്യം ഉക്രെയിനെ നാസികളില്‍ നിന്ന് തങ്ങള്‍ മോചിപ്പിക്കും. അതിന് ശേഷം ഗൂഗിളിനും വിക്കിപീഡിയയ്ക്കുമെതിരായി നടപടികള്‍ സ്വീകരിക്കുമെന്നും 2022-ല്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ മിസുലിന പറഞ്ഞിരുന്നു.
അടുത്തിടെ നിര്‍ബന്ധിത സൈനിക സേവനത്തെ ചോദ്യം ചെയ്ത് സംസാരിച്ച വിദ്യാര്‍ഥിയോട്, പറഞ്ഞ കാര്യത്തില്‍ ക്ഷമ ചോദിക്കണമെന്നും അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും മിസുലിന വ്യക്തമാക്കുകയും ചെയ്തിരുന്നു. സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ സ്ട്രിപ്-ക്ലബ് ഉടമയും ശതകോടീശ്വരിയുമായ വെറ്റ്ലാന ക്രിനവോനോഗിഖുമായി പുടിന്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ മുമ്പ് പുറത്തുവന്നിരുന്നു. ഇവരില്‍ പുടിന് ലൂസിയ എന്നു പേരുള്ള 20 വയസ്സുകാരിയ മകളുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.
മുന്‍ ഒളിംപിക് ജിംനാസ്റ്റിക് താരവും 40കാരിയുമായ അലിന കബാവേയുമായി പുടിന് ബന്ധമുണ്ടെന്നും ഇരുവര്‍ക്കും രണ്ടോ മൂന്നോ കുട്ടികളുണ്ടെന്നുമുള്ള കിംവദന്തികളും മുമ്പ് പ്രചരിച്ചിരുന്നു. 2014-ല്‍ 30 വയസ്സുള്ള ഭാര്യ ല്യൂഡ്മിലയുമായുള്ള വിവാഹബന്ധം പുടിന്‍ വേര്‍പെടുത്തിയിരുന്നു.
2013 ലാണ് വ്ളാഡമിര്‍ പുടിനും ഭാര്യ ല്യൂഡ്മില ഷ്‌ക്രബ്നേവയും വിവാഹ മോചിതരായത്. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. വിവാഹിതനായിരിക്കേ തന്നെയാണ് 2008 ല്‍ അലീന കബേവയുമായി പുടിന്‍ അടുപ്പത്തിലായത് എന്നാണ് കരുതുന്നത്. ഈ അടുപ്പം അധികനാള്‍ രഹസ്യമായി തുടര്‍ന്നില്ല. ഒരു മുന്‍ കെജിബി ചാരന്റെ പത്രത്തിലൂടെയാണ് ഈ പ്രണയം പുറംലോകം അറിഞ്ഞത്.
വിവാഹ മോചനം നേടിയതിന് ശേഷം പുടിന്‍ അലീനയെ വിവാഹം ചെയ്യുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ പരസ്യമായി അത്തരമൊരു വിവാഹം നടന്നിട്ടില്ല. അതേസമയം ഇരുവരും രഹസ്യ വിവാഹം നടത്തിയെന്നും ഈ ബന്ധത്തില്‍ രണ്ട് ഇരട്ടക്കുട്ടികള്‍ പിറന്നുവെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.
പുടിന്റെ പാര്‍ട്ടിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ആറ് വര്‍ഷക്കാലം അലീന പാര്‍ലമെന്റ് അംഗമായിരുന്നു. സര്‍ക്കാര്‍ അനുകൂല മാധ്യമ ഗ്രൂപ്പായ നാഷണല്‍ മീഡിയ ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായി ഏഴ് വര്‍ഷത്തോളവും അലീന പ്രവര്‍ത്തിച്ചിരുന്നു. ഒരു വര്‍ഷം 8 മില്യണ്‍ പൗണ്ട് ആണ് ശമ്പളമായി ഇവര്‍ കൈപ്പറ്റിയിരുന്നത് എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1