തൊഴില്‍ വിപണിയില്‍ മാന്ദ്യം; യുഎസില്‍ തൊഴിലില്ലാത്ത സാമ്പത്തിക വളര്‍ച്ച!

FEBRUARY 6, 2026, 9:35 AM

യുഎസ് തൊഴില്‍ വിപണിയില്‍ ശക്തമായ മാന്ദ്യം  തുടരുന്നതായി റിപ്പോര്‍ട്ട്. യുഎസ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, തൊഴില്‍ ഒഴിവുകള്‍ നവംബറിലെ 6.9 മില്യണില്‍ നിന്ന് ഡിസംബറില്‍ 6.5 മില്യണായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇത് 2020 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണ്. 

2025 ഡിസംബറില്‍ രാജ്യത്തെ തൊഴില്‍ ഒഴിവുകള്‍ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി എന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സാമ്പത്തിക വളര്‍ച്ച ശക്തമായിരിക്കെത്തന്നെ തൊഴില്‍ വിപണിയിലെ ഈ മരവിപ്പ് സാമ്പത്തിക വിദഗ്ധരെ ആശങ്കപ്പെടുത്തുന്നുണ്ട്. മാത്രമല്ല വിപണിയില്‍ പിരിച്ചുവിടലുകളുടെ എണ്ണവും നേരിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതേസമയം സ്വമേധയാ ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം 3.2 മില്യണില്‍ മാറ്റമില്ലാതെ തുടരുകയാണ് എന്നതും ശ്രദ്ധേയമാണ്. ഈ പ്രവണതയെ തൊഴിലാളികളുടെ ആത്മവിശ്വാസത്തിന്റെ സൂചകമായാണ് സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്.

കൂടാതെ സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ സൃഷ്ടിക്കലും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ച രേഖപ്പെടുത്തിയിട്ടും തൊഴില്‍ സൃഷ്ടിക്കല്‍ ഗണ്യമായി മന്ദഗതിയിലായി. കോവിഡ് മഹാമാരിക്ക് ശേഷമുള്ള 2021 മുതല്‍ 2023 വരെയുള്ള കാലയളവില്‍ പ്രതിമാസം ഏകദേശം 400,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ട സ്ഥാനത്ത്, 2025 മാര്‍ച്ച് മുതല്‍ പ്രതിമാസം ശരാശരി 28,000 തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അതുമാത്രമല്ല അടുത്തിടെ പുറത്തിറങ്ങിയ സ്വകാര്യ കണക്കെടുപ്പും ദുര്‍ബലമായ തൊഴില്‍ സാഹചര്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ കഴിഞ്ഞ മാസം വെറും 22,000 തൊഴിലവസരങ്ങള്‍ മാത്രമാണ് കൂട്ടിച്ചേര്‍ത്തത്. ഇത് വിപണി പ്രതീക്ഷിച്ചതിലും വളരെ കുറവാണ്. ഇതിന് പുറമെ, നിരവധി കമ്പനികള്‍ 108,000ലധികം തൊഴില്‍ വെട്ടിക്കുറയ്ക്കലുകളും പ്രഖ്യാപിച്ചിട്ടുമുണ്ട്.

എങ്കിലും വരാനിരിക്കുന്ന തൊഴില്‍ വിപണി ഡാറ്റയില്‍ നേരിയ പുരോഗതി പ്രതീക്ഷിക്കുന്നുണ്ട് വിദഗ്ധര്‍. അടുത്ത ആഴ്ച പുറത്തുവരാനിരിക്കുന്ന ജനുവരിയിലെ തൊഴില്‍ ഡാറ്റ കൂടുതല്‍ പുതിയ തൊഴിലവസരങ്ങള്‍ കാണിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. അതേസമയം ഈ മാന്ദ്യം പെട്ടെന്ന് അവസാനിക്കില്ലെന്ന് ചില വിദഗ്ധര്‍ പറയുന്നു. നാവി ഫെഡറല്‍ ക്രെഡിറ്റ് യൂണിയന്റെ ചീഫ് എക്കണോമിസ്റ്റ് ഹെതര്‍ ലോംഗ് പറയുന്നത് തൊഴില്‍ മാന്ദ്യം ഉടന്‍ അവസാനിക്കാന്‍ പോകുന്നില്ലെന്നാണ്. 

ഡിസംബറിലെ തൊഴില്‍ ഒഴിവുകള്‍ സെപ്റ്റംബര്‍ 2020 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ഈ സമ്പദ്വ്യവസ്ഥയില്‍ എത്രത്തോളം തൊഴില്‍ ലഭ്യതയുണ്ട് അല്ലെങ്കില്‍ തൊഴില്‍ നല്‍കാനുള്ള താല്പര്യം എത്രത്തോളമുണ്ടെന്നതിന്റെ മറ്റൊരു സൂചനയാണിതെന്നും അദേഹം പറയുന്നു. നിര്‍മ്മിത ബുദ്ധിയുടെയും ഓട്ടോമേഷന്റെയും പുരോഗതിയെ ഇക്കാര്യത്തില്‍ സംശയിക്കുന്നവരും ഉണ്ട്. പുതിയ തൊഴില്‍ സൃഷ്ടിക്കാതെ തന്നെ സാമ്പത്തിക വളര്‍ച്ച നേടാന്‍ ഇത് സഹായിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. കാര്യമായ തൊഴില്‍ സൃഷ്ടിക്കല്‍ ഇല്ലാതെ തന്നെ സമ്പദ്‌വ്യവസ്ഥയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയുമോ എന്ന് സാമ്പത്തിക വിദഗ്ധര്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam