സമാധാനം അരികെയോ അകലെയോ ?

DECEMBER 30, 2025, 2:40 AM

യു,എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉക്രെനിയന്‍ പ്രധാനമന്ത്രി വ്‌ളാഡിമര്‍ സെലെന്‍സ്‌കിയുമായി മൂന്ന് മണിക്കൂറോളം നീണ്ട അടച്ചിട്ട വാതില്‍ ചര്‍ച്ചകള്‍ക്ക് ശേഷം കൃത്യമായ ഒരു ഉത്തരം ലഭിക്കാതെ പല ചോദ്യങ്ങശും ആവര്‍ത്തിക്കുകയാണ് ലോകരാജ്യങ്ങള്‍. ഉക്രെനിനുള്ള സുരക്ഷാ ഉറപ്പ് 95 ശതമാനത്തിനടുത്ത് പൂര്‍ത്തിയായതായി ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചില പ്രദേശങ്ങളെ സംബന്ധിച്ച, പ്രത്യേകിച്ച് കിഴക്കന്‍ ഉക്രെയ്‌നിലെ ഭൂമിയെ സംബന്ധിച്ച പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം അറിയിക്കുകയുണ്ടായി.

റഷ്യ-ഉക്രെയ്ന്‍ സമാധാന പാതയെക്കുറിച്ച് ഇരു നേതാക്കളും മാര-ലാഗോയിലെ ട്രംപിന്റെ വസതിയില്‍ വെച്ച് വിശദമായി ചര്‍ച്ച ചെയ്തിരുന്നു. പുരോഗതി നേടാനായെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോഴും, ചര്‍ച്ചകളുടെ ദുര്‍ബലമായ സ്വഭാവവും വിജയത്തിന് അനിശ്ചിതത്വമുണ്ടെന്നും അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഈ പ്രക്രിയ സങ്കീര്‍ണമാണെന്നും സംഘര്‍ഷം അടുത്ത വര്‍ഷങ്ങളിലും തുടരാന്‍ സാധ്യതയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.

ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ട്രംപ്, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാര്‍ സാധ്യമാണോ എന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വ്യക്തമാകുമെന്നാണ് വെളിപ്പെടുത്തിയത്. സമാധാനം അടിയന്തിരമായി പിന്തുടരുമെന്ന തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം ആവര്‍ത്തിച്ച അദ്ദേഹം, വിജയസാധ്യത ഉറപ്പില്ലെന്നും വ്യക്തമാക്കുകയുണ്ടായി. തങ്ങള്‍ വളരെ എല്ലാ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തി. ആ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ഒരുപാട് മുന്നോട്ട് പോയി എന്നും ട്രംപ് പറയുകയുണ്ടായി. 

2022 ഫെബ്രുവരിയില്‍ ആരംഭിച്ച സംഘര്‍ഷം, പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിനും ഉക്രെയ്‌നിലുടനീളം വ്യാപകമായ നാശനാശങ്ങള്‍ക്കും കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സമാധാനം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ നടക്കുന്നത്. ഇതിന് ചുക്കാന്‍ പിടിച്ചതാവട്ടെ ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു. എന്നാല്‍ റഷ്യയും ഉക്രെയ്‌നും ഒരുപോലെ കടുംപിടുത്തം വിടാത്തതിനാല്‍ ട്രംപ് കടുത്ത നിരാശയില്‍ ആയിരുന്നു.

സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ട്രംപ് ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. നിലവിലുള്ള സൈനിക ആക്രമണങ്ങള്‍ക്കിടയിലും, സമാധാനപരമായ ഒത്തുതീര്‍പ്പിന് മോസ്‌കോക്ക് ഗൗരവമായ താല്‍പ്പര്യമുണ്ടെന്ന് സംഭാഷണത്തിന് ശേഷം ട്രംപ് പ്രസ്താവിച്ചു. എല്ലാവരും ഇത് അവസാനിക്കാന്‍ ആഗ്രഹിക്കുന്നുഎന്നാണ് ഇതിന് ശേഷം ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.

ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം ട്രംപും സെലെന്‍സ്‌കിയും പ്രധാന യൂറോപ്യന്‍ നേതാക്കളുമായി ഒരു സംയുക്ത ഫോണ്‍ ചര്‍ച്ച നടത്തി. റഷ്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്ന ഏതൊരു കരാറിനെയും കുറിച്ച് പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ആശങ്കയുണ്ടായിരുന്നു. ഏതൊരു ഒത്തുതീര്‍പ്പിലും ഉക്രെനിന്റെ സമ്മതവും സുരക്ഷാ ഗ്യാരണ്ടികളും ആവശ്യമാണെന്ന് യൂറോപ്യന്‍ തലസ്ഥാനങ്ങള്‍ ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞു.

ട്രംപുമായി ജനുവരിയില്‍ വാഷിങ്ടണില്‍ വെച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി താനും യൂറോപ്യന്‍ നേതാക്കളും ഒരുമിച്ച് മടങ്ങിയെത്താമെന്ന് സെലെന്‍സ്‌കി പിന്നീട് സൂചിപ്പിച്ചത്. ഇത് ഏകോപിത നയതന്ത്ര നീക്കത്തിനുള്ള സൂചന നല്‍കുന്നുവെന്നും വിലയിരുത്തപ്പെടുന്നു. വൈറ്റ് ഹൗസിലെ മുന്‍ അനുഭവങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ട്, സെലെന്‍സ്‌കി ഈ സന്ദര്‍ശനത്തില്‍ ശ്രദ്ധാപൂര്‍വമായ സമീപനം സ്വീകരിച്ചു.

നിലവിലെ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ പൂര്‍ണമായി വിജയിച്ചുവെന്ന് പറയാന്‍ കഴിയില്ലെങ്കിലും ഇപ്പോഴത്തെ പുരോഗതിയില്‍ ട്രംപ് ക്യാമ്പിന് നേരിയ ആശ്വാസമുണ്ടെന്നാണ് വിലയിരുത്തല്‍.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam