ഉക്രെയിന്‍ യുദ്ധത്തിന് പിന്നാലെയാണ് റഷ്യന്‍ എണ്ണ കമ്പനികള്‍ക്കും എണ്ണ ടാങ്കറുകള്‍ക്കും എതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയത്. ഉക്രെയിനുമായുള്ള യുദ്ധത്തിന് ധനസഹായം ലഭ്യമാക്കാന്‍ മോസ്‌കോ എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുന്ന് തടയുകയായിരുന്നു ലക്ഷ്യം. ഇതോടെ റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് തീരുമാനം കനത്ത തിരിച്ചടി ആയേക്കുമെന്നും എണ്ണ വിതരണം തടസപ്പെടുമെന്നും വിലയിരുത്തപ്പെട്ടിരുന്നു.
എന്നാല്‍ ഉക്രെയിന്‍ യുദ്ധം തുടങ്ങി മൂന്നാം വര്‍ഷം പിന്നിടുമ്പോഴും ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വന്‍ കുതിപ്പാണ് ഉണ്ടായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2024 ഫെബ്രുവരി മുതല്‍ ഇതുവരെ ഏകദേശം 49 ബില്യണ്‍ യൂറോയുടെ ക്രൂഡ് ഓയില്‍ ആണ് ഇന്ത്യ ഇറക്കുമതി ചെയ്തത് എന്ന് അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുന്‍പ് ക്രൂഡ് ഓയിലിനായി അറബ് നാടുകളെയായിരുന്നു ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നത്. ഉക്രെയിന്‍ യുദ്ധം ആരംഭിച്ച 2022 ഫെബ്രുവരി മുതലാണ് റഷ്യയില്‍ നിന്നും കൂടുതലായി ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തത്. പാശ്ചാത്യ ഉപരോധവും ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എണ്ണ വാങ്ങുന്നത് കുറച്ചതോടെ റഷ്യ ക്രൂഡ് യില്‍ വിലയില്‍ കുറവ് വരുത്തിയിരുന്നു. തുടര്‍ന്നാണ് റഷ്യയില്‍ നിന്നും ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങിക്കൂട്ടിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ബാരലിന് 18 മുതല്‍ 20 ഡോളവര്‍ വരെ വിലക്കുറവിലായിരുന്നു ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ ലഭിച്ചത്. വില കുത്തനെ കുറഞ്ഞതോടെ ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി 1 ശതമാനത്തില്‍ നിന്ന് നിന്ന് 40 ശതമാനമായി ഉയരുകയും ചെയ്തു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തതില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ചൈനയാണ് (78 ബില്യണ്‍ യൂറോ) ഒന്നാമത്. തുര്‍ക്കി (34 ബില്യണ്‍ യൂറോ) മൂന്നാം സ്ഥാനത്തും. റഷ്യയുടെ എണ്ണ വരുമാനത്തിന്റെ 74 ശതമാനം വരുമിതെന്ന് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ ഇറക്കുമതി മൂല്യത്തില്‍ വര്‍ഷം തോറും 8 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം മാര്‍ച്ച് മുതല്‍ ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡ് ഓയിലിന്റെ വരവ് നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ റിഫൈനറികളുമായി ഇനി ഇടപാടുകള്‍ക്ക് ഇല്ലെന്ന നിലപാടിലാണ് ഇന്ത്യയിലെ റിഫൈനറികള്‍. ക്രൂഡ് ഓയില്‍ ഇന്ത്യയില്‍ എത്തിക്കാനുള്ള ചരക്കുകടത്ത് കൂലിയാണ് പ്രതിസന്ധി തീര്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യ വീണ്ടും ക്രൂഡിനായി അറബ് രാജ്യങ്ങളെ ആശ്രയിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. നിലവില്‍ റഷ്യ കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യം ഇറാഖ് ആണ്. സൗദി അറേബ്യയും യുഎഇയുമാണ് മറ്റ് രണ്ട് രാജ്യങ്ങള്‍. ഇന്ത്യ നിലപാട് മാറ്റിയാല്‍ ഗുണം അറബ് രാജ്യങ്ങള്‍ക്കാകും.
അമേരിക്കന്‍ ഉപരോധ ഭീഷണി മൂലം ഫെബ്രുവരിയിൽ ഇന്ത്യയിലേക്കുള്ള റഷ്യയുടെ എണ്ണ കയറ്റുമതിയിൽ ഏകദേശം നാലിലൊന്ന് കുറവുണ്ടായപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള കയറ്റുമതി ഇരട്ടിയോളം വർധിച്ചു. അമേരിക്കന്‍ ഊർജ്ജ വിഹിതത്തിന്റെ മൂല്യം 25 ബില്യണ്‍ ഡോളറായി ഉയർത്തുകയെന്ന ലക്ഷ്യം നേരത്തെ തന്നെ ഇന്ത്യക്കുണ്ട്. ഇതിനോട് ചേർന്ന് നില്‍ക്കുന്നതാണ് നിലവിലെ വർധനവ്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1